കട്ടിപ്പാറ : ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്‌റുവിന്റെ ജന്മദിനമായ ശിശുദിനം നസ്രത്ത് എൽ പി സ്കൂൾ മൂത്തോറ്റിക്കലിൽ ഗംഭീരമായി ആഘോഷിച്ചു. അധ്യാപിക സി. ജിൻസിയുടെ സ്വാഗതത്തോടെ ആരംഭിച്ച പരിപാടിക്ക് സ്കൂൾ മാനേജർ ഫാ. മിൾട്ടൻ മുളങ്ങാശ്ശേരി അദ്ധ്യക്ഷപദം അലങ്കരിച്ചു. മുഖ്യാതിഥിയായി എത്തിയ സമ്പ്രത്ത് യുപി സ്കൂൾ മുൻ പ്രധാന അധ്യാപകനും കലാകാരനുമായ ജോസ് റ്റി.ജി സാർ പരിപാടി ഉദ്ഘാടനം ചെയ്യുകയും കുട്ടികൾക്കായി സംഗീത വിരുന്ന് ഒരുക്കുകയും ചെയ്തു.
പ്രധാനാധ്യാപിക ചിപ്പി രാജ്, പി ടി എ പ്രസിഡൻ്റ് ഷാഹിം ഹാജി, എം പി ടി എ പ്രസിഡണ്ട് നീതു ജോസഫ് എന്നിവർ ശിശുദിനാശംസകൾ നേർന്നു സംസാരിച്ചു. ശേഷം കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ചേർന്നൊരുക്കിയ കലാവിരുന്ന് ശിശുദിന പരിപാടികൾക്ക് മാറ്റുകൂട്ടി. അനുബന്ധിച്ച് മാതാപിതാക്കൾക്കായി നടത്തിയ പെൻസിൽ ഡ്രോയിങ് മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനവുംസബ്ജില്ലാതല മേളകളിലെ വിജയികൾക്കുള്ള സമ്മാനദാനവും ശിശുദിനത്തോടനുബന്ധിച്ച് നടത്തി.പരിപാടികൾക്ക് സ്കൂൾ വിദ്യാർത്ഥി പ്രതിനിധി ആയിഷ ബത്തൂല നന്ദി പറഞ്ഞു. മധുരമൂറിയ പായസ വിതരണത്തോടെ പരിപാടികൾ അവസാനിച്ചു. അധ്യാപകരായ സിഞ്ചു പി ആൻ്റണി, ദിൻഷ സി കെ, ബിന്ദു കെ എസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.