ദോഹ: റൈസിംഗ് സ്റ്റാര്‍സ് ഏഷ്യാ കപ്പ് ടി 20 ടൂര്‍ണമെന്‍റില്‍ ഇന്ത്യ എക്ക് ത്രസിപ്പിക്കുന്ന വിജയം. യു എ ഇ ടീമിനെ ഇന്ത്യൻ സംഘം 148 റൺസിനാണ് പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയർത്തിയ 298 റൺസിന്‍റെ വിജയലക്ഷ്യത്തിന് മുന്നിൽ യു എ ഇയുടെ പോരാട്ടം 149 ൽ അവസാനിച്ചു. 3 വിക്കറ്റെടുത്ത ഗുരപ്നീത് സിംഗാണ് യു എ ഇയെ തകർത്തത്. നേരത്തെ വെടിക്കെട്ട് സെഞ്ചുറി നേടിയ പതിനാലുകാരന്‍ വൈഭവ് സൂര്യവന്‍ഷിയുടെയും അതിവേഗ അര്‍ധസെഞ്ചുറി നേടിയ ക്യാപ്റ്റൻ ജിതേഷ് ശര്‍മയുടെയും ബാറ്റിംഗ് മികവിലാണ് ഇന്ത്യ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 297 റണ്‍സ് അടിച്ചുകൂട്ടിയത്. 42 പന്തില്‍ 15 സിക്സും 11 ഫോറും പറത്തി 144 റണ്‍സെടുത്ത വൈഭവ് സൂര്യവന്‍ഷിയാണ് ഇന്ത്യയുടെ ടോപ് സ്കോററും കളിയിലെ താരവും.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തിലാണ് 297 റണ്‍സടിച്ചത്. 42 പന്തില്‍ 15 സിക്സും 11 ഫോറും പറത്തി 144 റണ്‍സെടുത്ത വൈഭവ് സൂര്യവന്‍ഷി, യു എ ഇ ബൗളർമാരെ അടിച്ച് പറത്തുകയായിരുന്നു. 17 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ വൈഭവ് 32 പന്തിലാണ് സെഞ്ചുറിയിലെത്തിയത്. 15 സിക്സും 11 ഫോറും അടങ്ങുന്നതാണ് വൈഭവ് സൂര്യവന്‍ഷിയുടെ വെടിക്കെട്ട് സെഞ്ചുറി. പതിമൂന്നാം ഓവറിലെ മൂന്നാം പന്തില്‍ വൈഭവ് പുറത്താകുമ്പോള്‍ ഇന്ത്യൻ സ്കോര്‍ 195ല്‍ എത്തിയിരുന്നു. 24 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ക്യാപ്റ്റൻ ജിതേഷ് ശര്‍മ 32 പന്തില്‍ 83 റണ്‍സുമായും രണ്‍ദീപ് സിംഗ് 8 പന്തിൽ ആറ് റണ്‍സുമായും പുറത്താതാതെ നിന്നു. വൈഭവിന് പുറമെ 10 റണ്‍സെടുത്ത പ്രിയാന്‍ഷ് ആര്യ, 34 റണ്‍സെടുത്ത നമാന്‍ ധിര്‍ 9 പന്തില്‍ 14 റണ്‍സെടുത്ത നെഹാല്‍ വധേര എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്