ഈങ്ങാപ്പുഴ : കുട്ടികളുടെ കൂട്ടുകാരനായ ചാച്ചാജി നെഹ്‌റുവിന്റെ പിറന്നാലും ശിശുദിനവും ആഘോഷമാക്കി MGM ലെ കുരുന്നുകൾ. നെഹ്‌റുവിന്റെ ജന്മദിന ത്തിൽ ചാച്ചാജിക്ക് ജയ് വിളിച്ചും റാലി നടത്തിയും പായസത്തിന്റെ മധുരം നുകർന്നും അവർ ശിശുദിനം സന്തോഷത്തിന്റെ ദിനമാക്കി മാറ്റി. MGM ലെ പ്രധാന അദ്ധ്യാപകനായ ശ്രീ. അനീഷ് ജോർജ് കുട്ടികൾക്ക് ശിശുദിന സന്ദേശവും ആശംസകളും നേർന്നു. ഒരുകൂട്ടം സ്നേഹം നിറച്ച ബലൂണുകൾ വാനിലേക്ക് പറത്തി അവർ സമൂഹത്തിലേക്കും സ്നേഹസന്ദേശം അയച്ചു.