കോഴിക്കോട് കൊയിലാണ്ടി: കൊല്ലം പാറപ്പള്ളി കടപ്പുറത്ത് കല്ലുമ്മക്കായ പറിക്കുന്നതിനിടയിൽ കടലിൽ മുങ്ങി, യുവാവ് ദാരുണമായി മരിച്ചു. കൊല്ലം ലക്ഷം വീട്ടിൽ മുഹമ്മദലിയുടെ മകനായ റഷീദ് (22) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 3.30 ഓടെ കൊല്ലം പാറപ്പള്ളി കടപ്പുറത്ത് വെച്ചായിരുന്നു അപകടം.
കല്ലുമ്മക്കായ ശേഖരിക്കുന്നതിനിടയിൽ റഷീദ് കടലിലേക്ക് വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ ഉടൻ തന്നെ റഷീദിനെ രക്ഷപ്പെടുത്തി കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.