പുതുപ്പാടി:വാവാട് ഫസ്റ്റ് കെയർ ഹോസ്പിറ്റലുമായി സഹകരിച്ച് കൈതപ്പൊയിൽ ആരംഭിച്ച അമാന ഹോസ്പിറ്റൽ ഇന്നുമുതൽ പ്രവർത്തനം ആരംഭിച്ചു. ഹോസ്പിറ്റലിന്റെ ഉദ്ഘാടന കർമ്മം മുഹമ്മദ് ബാഖവി അൽ ഹൈതമി വാവാട് നിർവഹിച്ചു,അലവി സഖാഫി കായലം,അബ്ദുൽ ബാരി ബാഖവി,ഡോക്ടർ ഫഹദ് അലി,ഡോക്ടർ ഐശ്വര്യ,ഡയറക്ടർമാരായ ശിഹാബ് അമാന, റീജ അമൽ, ഷംസീന തുടങ്ങിയവർ പങ്കെടുത്തു.
പ്രമേഹരോഗ വിദഗ്ധൻ ഡോക്ടർ ഫഹദ് അലി അബ്ദുള്ള,ജനറൽ മെഡിസിൻ ഡോക്ടർ ഐശ്വര്യ അനിൽ, വാതരോഗ ചികിത്സ ഡോക്ടർ റാസി ഹസ്സൻ,ശ്വാസകോശ വിദഗ്ധ ഡോക്ടർ ഷഹാന എംപി തുടങ്ങിയവരുടെ സേവനങ്ങൾ ആണ് ഇപ്പോൾ ഹോസ്പിറ്റലിൽ ലഭ്യമാകുക, വെരും ദിവസങ്ങളിലായി കൂടുതൽ വിദഗ്ധരായ ഡോക്ടർമാരുടെ സേവനങ്ങൾ ലഭ്യമാക്കുമെന്ന് മാനേജ്മെൻറ് അറിയിച്ചു,
ഹോം കെയർ ,ഫാർമസി ,നെബുലൈസേഷൻ,ലബോറട്ടറി, ഇസിജി,ഒബ്സർവേഷൻ, ആംബുലൻസ് സർവീസ് തുടങ്ങിയവ ഇപ്പോൾ ഹോസ്പിറ്റലിൽ ലഭ്യമാണ്.