കൊയിലാണ്ടി: അണേലക്കടവ് കയർ സൊസൈറ്റിയിൽ വൻ തീപിടുത്തം. ഇന്ന് ഉച്ചയ്ക്ക് ഏകദേശം രണ്ട് മണിയ്ക്ക് ശേഷമാണ് തീപിടുത്തമുണ്ടായത്. സ്റ്റോക്ക് ചെയ്ത് വച്ചിരുന്ന ചകിരിയിലാണ് തീ പടർന്ന് പിടിച്ചത്. അൻപതോളം തൊഴിലാളികളാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.
ഉടൻ തന്നെ കൊയിലാണ്ടി ഫയർഫോഴ്സ് സ്ഥലത്തെത്തി. നിലവിൽ നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തീ അണയ്ക്കാനായുള്ള ശ്രമം തുടരുകയാണ്. തീപിടുത്തത്തിൻ്റെ കാരണം ഷോർട്ട് സർക്യൂട്ടാണെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.