പാലക്കാട്: പാലക്കാട് സിഐയെ മരിച്ച നിലയിൽ കണ്ടെത്തി. ചെറുപ്പുളശ്ശേരി പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ബിനു തോമസിനെയാണ് ക്വാർട്ടേഴ്സിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ക്വാർട്ടേഴ്സിൽ നിന്ന് ആത്മഹത്യ കുറുപ്പ് കണ്ടെത്തിയതായും സൂചന. മരണ കാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു. കോഴിക്കോട് സ്വദേശിയായ ബിനു തോമസ് ആറുമാസം മുമ്പാണ് ചെറുപ്പളശ്ശേരിയിൽ എത്തിയത്.