മാരകലഹരി മരുന്നായ 3.2 ഗ്രാം എം ഡി എം എ യു മായി 3 യുവാക്കളെ താമരശ്ശേരിയിൽ വെച്ച് പോലീസ് പിടികൂടി.കൊടുവള്ളി ഉളിയാടൻ കുന്നുമ്മൽ ഉമൈർഖാൻ, നൂറാം തോട് വലിയ വീട്ടിൽ ആഷിക് , നൂറാം തോട് മൂലക്കൽ തൊടി സൗജൽ, എന്നിവരെയാണ് വാഹനപരിശോധനക്കിടയിൽ താമരശേരി വച്ച് സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളും താമരശ്ശേരി പോലീസും ചേർന്ന് പിടികൂടിയത്. KL 57 Y 896 നമ്പർ ബ്രസ്സ കാറും ലഹരി ഉപയോഗിക്കാനുള്ള ഉപകരണങ്ങളും കാറിൽ നിന്നും കണ്ടെടുത്തു .ഇടനിലക്കാർ മുഖേന ബാംഗ്ലൂരിൽ നിന്നാണ് ഇവർ ലഹരി മരുന്ന് എത്തിക്കുന്നത്. മുൻപ് ഗൾഫിൽ ആയിരുന്ന ഇവർ നാട്ടിൽ വന്ന ശേഷം ലഹരി ഉപയോഗവും പിന്നീട് വിൽപനയും തുടങ്ങുകയായിരുന്നു