കന്നൂട്ടിപ്പാറ : രാഷ്ട്ര ശില്പി ജവഹർലാൽ നെഹ്റുവിന്റെ ജന്മദിന വേളയിൽ കന്നൂട്ടിപ്പാറ ഐ യു എം എൽ പി സ്കൂളിൽ സംഘടിപ്പിച്ച രക്ഷകർത്താക്കൾക്കുള്ള ക്വിസ് മത്സരം ശ്രദ്ധേയമായി.നെഹ്റുവിന്റെ ആശയ ആദർശങ്ങൾ എക്കാലവും ചർച്ച ചെയ്യപ്പെടണമെന്നും അത് രാജ്യത്തിന്റെ സ്നേഹ പൈതൃകങ്ങൾ സംരക്ഷിക്കാൻ കാരണമാകുമെന്നും പ്രോഗ്രാം കൺവീനർ കെ സി ശിഹാബ് സൂചിപ്പിച്ചു.
വിജയികൾക്ക് EZARA ലേഡീസ് &കിഡ്സ് താമരശ്ശേരി സ്പോൺസർ ചെയ്യുന്ന ക്യാഷ് വൗച്ചറാണ് നൽകിയത്.ഒന്നാം സ്ഥാനം കരസ്ഥമാക്കിയ നസീല m/o നജ് വ ഫർഹാന & റയ മെഹ്ജബിൻ
രണ്ടാം സ്ഥാനം കരസ്ഥമാക്കിയ മുംതാസ് വി കെ m/o ഷെയ്ഖ സിറിൻ , മൂന്നാം സ്ഥാനം കരസ്ഥമാക്കിയ ഷഫീല റാഷിദ് m/o മുഹമ്മദ് മാസിൻ പി പി എന്നിവർക്ക് പ്രധാന അധ്യാപിക
കെ പി ജസീന ഗിഫ്റ്റ് വൗച്ചർ സമ്മാനിച്ചു.
സോഷ്യൽ സയൻസ് സെക്രട്ടറി തസ്‌ലീന പി പി എസ്, ആർ, ജി കൺവീനർ ദിൻഷ ദിനേശ്, ഫൈസ് ഹമദാനി, ഷബീജ് ടി,യാസീൻ പി,ഷാഹിന കെ കെ,നീതു പീറ്റർ,റൂബി എം എ, അനുശ്രീ പി പി, തസ്‌നി എന്നിവർ മത്സരം നിയന്ത്രിച്ചു.