കൊല്ലം: ആഭിചാരക്രിയയുടെ മറവിൽ 11 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഷിനു സ്വാമിക്കെതിരെ കൂടുതൽ വെളിപ്പെടുത്തൽ. വിവാഹ വാഗ് നൽകി വഞ്ചിച്ചതായി ട്രാൻസ്ജെൻഡർ യുവതിയാണ് രംഗത്തെത്തിയിരിക്കുന്നത്.
തന്റെ കുടുംബക്ഷേത്രത്തിൽ എത്തി പൂജകൾ ചെയ്‌തു. ഒരു വർഷത്തോളം ക്ഷേത്രത്തിലെ പരികർമ്മിയായിരുന്നു. കോഴിയേയും, ആടിനേയും കുരിതി ചെയ്തിരുന്നുവെന്നും കുരുതി പൂജ തങ്ങൾ തടഞ്ഞുവെന്നും യുവതി പറഞ്ഞു.
ക്ഷേത്രവുമായി നിലവിൽ ഷിനു സ്വാമിക്ക് ബന്ധമില്ലെന്നും സ്ത്രീകളോടുള്ള ഷിനു സ്വാമിയുടെ പെരുമാറ്റം ശരിയായിരുന്നില്ലെന്നും ട്രാൻസ്ജെൻഡർ യുവതി പറഞ്ഞു.
പരീക്ഷയിൽ മികച്ച വിജയം ലഭിക്കുന്നതിനായി സമീപിച്ചപ്പോഴാണ് 11 കാരിയായ പെൺകുട്ടിക്ക് ഷിനുവിൽ നിന്ന് ദുരനുഭവം ഉണ്ടായത്. സ്വകാര്യ ഭാഗങ്ങളിൽ പൂജയുടെ ഭാഗമായി സ്‌പർശിച്ചു എന്നാണ് പെൺകുട്ടി പൊലീസിന് നൽകിയ മൊഴി.
പൂജയുടെ മറവിൽ പീഡിപ്പിച്ചെന്ന് മറ്റൊരു യുവതിയും വെളിപ്പെടുത്തി. പ്രായപൂർത്തിയാകാത്ത കുട്ടികളെ ബന്ധപ്പെട്ടാൽ ആയുസ് കൂടുമെന്ന് ഇയാൾ പറഞ്ഞതായി ദുരനുഭവം നേരിട്ട മറ്റൊരു സ്ത്രീ പറഞ്ഞു.
ആഭിചാരക്രിയകൾ നടന്നിരുന്നു എന്നാണ് ഇയാളുടെ പൂജാമുറിയിൽ നിന്ന് വ്യക്തമാകുന്നത്. പൂജാമുറിയിൽ നിന്ന് ജപിച്ചു കിട്ടുന്ന ചരടുകളും വടിവാളും മറ്റു പൂജാ സാധനങ്ങളും കണ്ടെത്തി. പോക്സോ കേസിൽ അറസ്റ്റിലായ ഷിനു സ്വാമി റിമാൻഡിൽ ആണ്.