കോഴിക്കോട്: വൈദ്യുതി ലൈനില്‍ നിന്നുണ്ടായ തീപ്പൊരിയില്‍ കയര്‍ സൊസൈറ്റിയില്‍ അഗ്നിബാധ. കൊയിലാണ്ടി അണേല കറുവങ്ങാട് ജൂബിലിക്ക് സമീപത്തെ കയര്‍ സൊസൈറ്റിയിലാണ് തീപ്പിടിത്തമുണ്ടായത്. ചേരിക്കമ്പനിക്ക് മുകളിലൂടെ വൈദ്യുതി ലൈന്‍ കടന്നുപോകുന്നുണ്ട്. കമ്പനി പറമ്പിലെ തെങ്ങില്‍ നിന്നും ഓല വൈദ്യുതി ലൈനില്‍ തട്ടുകയും തീപ്പൊരിയുണ്ടായി. ഇത് നിലത്ത് കൂട്ടിയിട്ട ചേരിക്ക് തീ പിടിക്കുകയുമായിരുന്നു. പകല്‍ സമയത്താണ് അപകടമുണ്ടായത്. ഉടന്‍ തന്നെ കൊയിലാണ്ടിയില്‍ നിന്നും മൂന്ന് യൂണിറ്റ് അഗ്നിരക്ഷാ സേനാ വാഹനങ്ങള്‍ എത്തി തീയണക്കാനുള്ള ശ്രമങ്ങള്‍ നടത്തി. ഏറെ നേരത്തെ പ്രയത്‌നത്തിനൊടുവില്‍ തീ പൂര്‍ണമായും അണച്ചു. സ്‌റ്റേഷന്‍ ഓഫീസര്‍ വി.കെ ബിജുവിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്