കണ്ണൂർ: കണ്ണൂർ ഏറ്റുകുടുക്കയിൽ ബൂത്ത് ലെവൽ ഓഫീസർ ജീവനൊടുക്കിയ സംഭവത്തിൽ വ്യാപക പ്രതിഷേധവുമായി സർവീസ് സംഘടനകൾ. നാളെ ബിഎൽഒമാർ ജോലി ബഹിഷ്കരിക്കും. ആത്മഹത്യയുടെ ഉത്തരവാദിത്തം ഇലക്ഷൻ കമ്മീഷനാണെന്ന് എൻജിഒ യൂണിയൻ പറഞ്ഞു.
നാളെ രാവിലെ 11 മണിക്ക് ചീഫ് ഇലക്‌ട്രൽ ഓഫീസിലേക്കും കലക്ട്രേറ്റുകളിലേക്കും എൻജിഒ യൂണിയനും ജോയിൻ്റ് കൗൺസിലും അധ്യാപക സംഘടനകളും പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഷ്ട്രീ പാർട്ടികളും വലിയ പ്രതിഷേധത്തിലാണ്.