തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് 40 ലക്ഷം രൂപ തട്ടിയ കേസിൽ അഭിഭാഷകയും സുഹൃത്തും അറസ്റ്റിൽ. അഭിഭാഷക സുലൈഖ സുഹൃത്ത് അരുൺ ദേവ് എന്നിവരാണ് പിടിയിലായത്.
വിവാഹമോചന സെറ്റിൽമെന്റിനായി ഏൽപ്പിച്ച പണമാണ് തട്ടിയെടുത്തത്. സുലൈഖയുടെ ഭർത്താവ് ഒളിവിലാണ്. അഭിഭാഷകയ്ക്കെതിരെ നിരവധി സാമ്പത്തിക തട്ടിപ്പ് കേസുകൾ ഉള്ളതായി പൊലീസ് പറഞ്ഞു.