മീനങ്ങാടി: ദേശീയപാതയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ലോറിയിടിച്ച് വയോധികൻ മരിച്ചു. ആക്രി സാധനങ്ങൾ ശേഖരിച്ച് ഉപജീവനം നടത്തുന്ന മീനങ്ങാടി എളമ്പാശ്ശേരി സ്വദേശി മത്തായി (ചാക്കോ - 65) ആണ് മരിച്ചത്. ഇന്ന് രാവിലെ ആറുമണിയോടെ 54-ാം മൈലിന് സമീപത്തായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ മത്തായിയെ ഉടൻതന്നെ മീനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.