ബാലുശ്ശേരി: ബാലുശ്ശേരി അറപ്പീടികയിൽ ഹൈസം ഹോണ്ടയുടെ 11-ാം വാർഷികത്തിന്റെ ഭാഗമായി വാഹനാപകടത്തിൽ പരിക്ക് പറ്റിയവർക്കുള്ള ധനസഹായ വിതരണവും നവീകരിച്ച ഷോറൂമിൻ്റെ ഉദ്ഘാടനവും റസിഡന്റ്സ് അസോസിയേഷനും ഹൈസം ഹോണ്ടയുമായുള്ള വാഹന വിൽപന കരാർ ഒപ്പ് വെക്കൽ ചടങ്ങും നടന്നു. നവീകരിച്ച ഷോറൂമിന്റെ ഉദ്ഘാടനം എംകെ രാഘവൻ എംപി നിർവ്വഹിച്ചു.
പരിക്ക് പറ്റിയവർക്കുള്ള ധനസഹായം മാതൃഭൂമി ദിനപത്രം ഡയറക്ടർ പിവി നിധീഷ് വിതരണം ചെയ്‌തു.
ഇതൊടാനുബന്ധിച്ച് റസിഡന്റ്സ് അസോസിയേഷനും ഹൈസം ഹോണ്ടയുമായുള്ള വാഹന വിൽപന കരാർ റസിഡന്റ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് റിട്ടയേർഡ് എ ഡി എം മുരളീധരനും ഹൈസം ഹോണ്ട മാനേജിങ് ഡയറക്ടർ ഡോ. ഫുഹാദ് ഷെൽഹാനും ചേർന്ന് ഒപ്പ് വെച്ചു രേഖ കൈമാറി.
പതിനായിരം കസ്റ്റമറുള്ള ഹൈസം ഹോണ്ടയുടെ ഏറ്റവും ആദ്യത്തെ കസ്റ്റമറായ ബാലൻ കോട്ടനടയെ അബ്ദുൽ കരീം പുത്തലത്ത് ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു. ഏറ്റവും മികച്ച സ്റ്റാഫിനുള്ള ഉപഹാരം വിദ്യരമേശ് കരസ്ഥമാക്കി. തുടർന്ന് നടന്ന ബംമ്പർ നറക്കെടുപ്പ് ഉണ്ണികുളം പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ഏറാടിയിൽ, അസിസ്റ്റന്റ് എം.വി.ഐ നൂർ മുഹമ്മദ് പി, കെ ടി സി ഹോണ്ട ജനറൽ മാനേജർ രമേശൻ എന്നിവർ ചേർന്ന് വിജയികളെ പ്രഖ്യാപിച്ചു.
ഹൈസം ഹോണ്ട ചെയർമാൻ ഹാജി പി മുഹമ്മദലി അധ്യക്ഷനായ ചടങ്ങിൽ പനങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് വി എം കുട്ടികൃഷ്ണൻ, ഇസ്‌മായിൽ കുറുമ്പൊയിൽ, നാസർ എസ്റ്റേറ്റ്‌മുക്ക്, വ്യാപാരി വ്യവസായി സമിതി പ്രസിഡൻ്റ് രഘുത്തമൻ തുടങ്ങിയവർ സംസാരിച്ചു. ഡോ. മുഹമ്മദ് റഹീസ് സ്വാഗതവും ഹൈസം ഹോണ്ട ജനറൽ മാനേജർ ശോഭ മോഹൻ നന്ദിയും പറഞ്ഞു.