ശബരിമല സ്വർണക്കൊള്ള; സന്നിധാനത്ത് എസ്ഐടിയുടെ നിര്‍ണായക പരിശോധന

Nov. 17, 2025, 2:22 p.m.

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക പരിശോധന ആരംഭിച്ച് പ്രത്യേക അന്വേഷണ സംഘം. ശബരിമല സന്നിധാനത്ത് തെളിവെടുപ്പ് ആരംഭിച്ചിരിക്കുകയാണ് എസ്ഐടി. സാമ്പിളുകൾ ശേഖരിക്കുന്നതിന് വേണ്ടി സ്വർണപാളികൾ ഇളക്കിമാറ്റിയിട്ടുണ്ട്. ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരമാണ് നടപടി. ദ്വാരപാലക ശില്‍പങ്ങളിലെ സ്വർണപാളിയും ശ്രീകോവിലിന്‍റെ വലത് ഭാഗത്തെ പാളികളുമാണ് നിലവില്‍ നീക്കം ചെയ്തിട്ടുള്ളത്. പരിശോധനകൾക്ക് ശേഷം ഇവ വീണ്ടും പുനസ്ഥാപിക്കും. സ്വ‍ർണപാളികളുടെ തൂക്കം നിര്‍ണയിക്കും എന്നാണ് വിവരം.

അതേസമയം സ്വർണക്കൊളളയിൽ സംസ്ഥാന പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ രേഖകൾ ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്ടേറ്റ് നൽകിയ ഹർജി ദേവസ്വം ബെ‌ഞ്ച് പരിഗണിക്കാൻ നിർദ്ദേശം നൽകി ഹൈക്കോടതി നിർദേശിച്ചു. ഇക്കാര്യത്തിൽ ചീഫ് ജസ്റ്റിസ് തീരുമാനമെടുക്കണമെന്ന് സിംഗിൽ ബെഞ്ച് വ്യക്തമാക്കി. നിലവിൽ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ഹർജികൾ ദേവസ്വം ഡിവിഷൻ ബെഞ്ചാണ് പരിഗണിക്കുന്നത്.അതിനാൽ ഈ തീരുമാനവും അതേ ബെഞ്ച് എടുക്കുന്നതാകും ഉചിതമെന്നാണ് ജസ്റ്റിസ് സി എസ് ഡയസ്സിന്റെ ബെഞ്ച് അറിയിച്ചത്.കേസിന്റെ എഫ് ഐ ആർ , അനുബന്ധ മൊഴികൾ, ലരേഖകൾ എന്നിവയുടെ പകർപ്പാണ് തേടിയിരിക്കുന്നത്. ഈ ആവശ്യമുന്നയിച്ച് റാന്നി കോടതിയിൽ നൽകിയ അപേക്ഷ തളളിയതോടെയാണ് കേന്ദ്ര ഏജൻസി ഹൈക്കോടതിയിൽ എത്തിയത്. ശബരിമല സ്വർണക്കൊളളയിൽ കളളപ്പണ ഇടപാട് നടന്നതായി സംശയിക്കുന്നെന്നും വിശദമായ അന്വേഷണത്തിന് കേസുകളുടെ രേഖകളും വിശദാംശങ്ങളും വേണമെന്നുമാണ് ആവശ്യം. സ്വർണക്കൊളളയിലെ കളളപ്പണ ഇടപാട് പരിശോധിക്കുമെന്ന് ഇഡി വൃത്തങ്ങൾ നേരത്തെ തന്നെ അറിയിച്ചിരുന്നു.


MORE LATEST NEWSES
  • ബംഗ്ലാദേശ് പ്രക്ഷോഭകാരികളെ കൂട്ടക്കൊല ചെയ്തു; മുന്‍ പ്രധാനമന്ത്രി ശൈഖ് ഹസീനക്ക് വധശിക്ഷ
  • സാങ്കേതികത്വം പറഞ്ഞ് 24 വയസുള്ള കുട്ടിയെ മത്സരിപ്പിക്കാതെ ഇരിക്കരുതെന്ന് ഹൈക്കോടതി
  • ടി.പി വധക്കേസ് പ്രതി ജ്യോതി ബാബുവിന് എളുപ്പത്തില്‍ ജാമ്യം നല്‍കാനാകില്ലെന്ന് സുപ്രിംകോടതി
  • ജയിലില്‍ മാവോയിസ്റ്റ് തടവുകാരനെ മര്‍ദിച്ച ജീവനക്കാര്‍ക്കെതിരെ നടപടി വേണം: ജസ്റ്റിസ് ഫോര്‍ പ്രിസണേഴ്സ് സംഘടന
  • മദീന ഉംറ ബസ് ദുരന്തം; കത്തിയമർന്നത് 42 പേർ,രക്ഷപ്പെട്ടത് ഒരാൾ മാത്രം
  • ഫോമുകൾ വിതരണം ചെയ്തത് കുറവ്; കോഴിക്കോട് ബിഎൽഒക്ക് കാരണം കാണിക്കൽ നോട്ടീസ്
  • കോഴിക്കോട് മെഡിക്കൽ കോളേജിൽ ഡോക്ടർക്ക് മർദനം; ഡോക്ടർ ചമഞ്ഞ് ശല്യം ചെയ്ത യുവാവും മർദിച്ച യുവതിയും അറസ്റ്റിൽ
  • എസ്‌ഐആറിനെതിരെ കോണ്‍ഗ്രസും മുസ്‌ലിം ലീഗും സുപ്രീം കോടതിയില്‍
  • ബി.എല്‍.ഒമാര്‍ക്ക് ഇനിയും വരുന്നുണ്ട് പണി; ഫോം വിതരണം ചെയ്യലും തിരിച്ചു വാങ്ങലും മാത്രമല്ല, വിവരങ്ങള്‍ ഡിജിറ്റലൈസ് ചെയ്യണം
  • വളാഞ്ചേരി ഓണിയപാലത്തിൽ സ്കൂൾ ബസും അതിഥി തൊഴിലാളികളുടെ വാഹനവും കൂട്ടിയിടിച്ചു; എട്ടു പേർക്ക് പരിക്ക്
  • ഹൈസം ഹോണ്ട 11-ാം വാർഷികത്തോടനുബന്ധിച്ച് വാഹനാപകടത്തിൽ പരിക്കേറ്റവർക്കുള്ള ധനസഹായ വിതരണവും നവീകരിച്ച ഷോറൂമിൻ്റെ ഉദ്ഘാടനവും നടത്തി
  • സ്വര്‍ണവില വീണ്ടും കുറഞ്ഞു; നാലുദിവസത്തിനിടെ ഇടിഞ്ഞത് 2700 രൂപ
  • ഹണി ട്രാപ്പ് ഭീഷണിയിൽ യുവാവ് ആത്മഹത്യ ചെയ്ത സംഭവം: സിന്ധുവും ഭർത്താവും ചേർന്നുള്ള പ്ലാൻ; 4 പേർ അറസ്റ്റിൽ
  • ഹൃദയാഘാതം;ഉംറ കഴിഞ്ഞെത്തിയ ബത്തേരി സ്വദേശി യാത്രാമധ്യേ മരിച്ചു
  • ലോറിയിടിച്ച് വയോധികൻ മരിച്ചു
  • ബിഎൽഒ അനീഷ് ജോർജ് ജീവനൊടുക്കിയ സംഭവത്തിൽ ഇന്ന് ബിഎൽഒ മാരുടെ പ്രതിഷേധം.
  • മലാപ്പറമ്പിൽ കുടിവെള്ള പൈപ്പ് പൊട്ടി. നിരവധി വീടുകളിൽ വെള്ളവും ചളിയും കയറി.
  • ചെങ്കോട്ട സ്ഫോടനം; അറസ്റ്റിലായ വനിത ഡോക്ടർക്ക് ലഷ്ക്കർ ഇ ത്വയ്ബയുമായും ബന്ധമെന്ന് സൂചന
  • ചെങ്കോട്ട സ്ഫോടനം; അറസ്റ്റിലായ വനിത ഡോക്ടർക്ക് ലഷ്ക്കർ ഇ ത്വയ്ബയുമായും ബന്ധമെന്ന് സൂചന
  • സൗദിയിൽ ഉംറ സംഘം സഞ്ചരിച്ച ബസ് കത്തിയമർന്ന് 40 തീർഥാടകർ മരിച്ചതായി റിപ്പോർട്ട്
  • ഗതാഗത നിരോധനം വകവയ്ക്കാതെ ദേശീയപാതയിലൂടെ ഡ്രൈവിങ്; അടിപ്പാതയുടെ മുകളിൽ നിന്ന് കാർ താഴേക്ക് വീണു
  • തിരുവനന്തപുരത്ത് 40 ലക്ഷം രൂപ തട്ടിയ കേസിൽ അഭിഭാഷകയും സുഹൃത്തും അറസ്റ്റിൽ
  • കാസർകോട് കാറും ജീപ്പും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം; മൂന്ന് പേർക്ക് ഗുരുതര പരിക്ക്
  • ഹണിട്രാപ്പിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ കേസ്; യുവതിയും ഭര്‍ത്താവും ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍
  • ബിഎൽഒയുടെ ആത്മഹത്യ: വ്യാപക പ്രതിഷേധവുമായി സർവീസ് സംഘടനകൾ
  • ആർബിഐ സ്വർണ വായ്പകളിൽ നിയന്ത്രണം ശക്തമാക്കുന്നു; പണയത്തിലിരിക്കുന്ന സ്വർണം എടുത്ത് പണയം വെക്കാനാകില്ല
  • വൈദ്യുതി ലൈനില്‍ നിന്നുണ്ടായ തീപ്പൊരിയില്‍ കയര്‍ സൊസൈറ്റിയില്‍ അഗ്നിബാധ
  • പരപ്പനങ്ങാടിയിൽ കല്ലുമ്മക്കായ ശേഖരിക്കാനിറങ്ങി കടലിൽ കാണാതായ യുവാവ് മരിച്ചു
  • വർക്കലയിൽ പെൺകുട്ടിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട കേസ്; പ്രധാന സാക്ഷിയെ കണ്ടെത്തി
  • പരപ്പനങ്ങാടി ഹാർബറിന് പരിസരത്ത് കടുക്ക വാരാൻ മുങ്ങുന്നതിനിടെ ആളെ കാണ്മാനില്ല
  • പോക്സോ കേസിൽ അറസ്റ്റിലായ ഷിനു സ്വാമിക്കെതിരെ കൂടുതൽ വെളിപ്പെടുത്തൽ; വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചതായി ട്രാൻസ്ജെൻഡർ യുവതി
  • പേരാമ്പ്രയിൽ ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയിൽ
  • പയ്യന്നൂരിൽ ബിഎൽഒ ജീവനൊടുക്കി; എസ്‌ഐആറുമായി ബന്ധപ്പെട്ട് ജോലി സമ്മര്‍ദമുണ്ടായിരുന്നതായി കുടുംബം
  • അന്ധവിശ്വാസ – അനാചാര നിരോധന നിയമം നടപ്പിലാക്കാൻ സർക്കാർ; കരട് ബിൽ തയ്യാറാക്കും
  • ചുരത്തിൽ മറിഞ്ഞ പിക്കപ്പ് നിവർത്തി; ഗതാഗത തടസ്സം തുടരുന്നു
  • ചുരത്തിൽ വൻ ഗതാഗത കുരുക്ക്
  • നവവധുവിനെ ക്രൂരമായി മർദിച്ചെന്ന പരാതിയിൽ വരൻ അറസ്‌റ്റിൽ
  • ട്രെയിനില്‍ വെച്ച് അരക്കോടി രൂപ വിലവരുന്ന സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന അന്തര്‍ സംസ്ഥാന മോഷണ സംഘം പിടിയിൽ
  • ബിജെപിയെ പ്രതിസന്ധിയിലാക്കി വീണ്ടും ആത്മഹത്യാശ്രമം
  • കണ്ണൂർ മാതമംഗലം വെള്ളോറയില്‍ യുവാവ് വെടിയേറ്റ് മരിച്ചു
  • പുതുപ്പാടിയിൽ പണത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് യുവാവിന് കുത്തേറ്റു
  • IUMLP യിൽ രക്ഷകർത്താക്കൾക്കുള്ള ക്വിസ് മത്സരം ശ്രദ്ധേയമായി*
  • മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിന് തുടക്കം കുറിച്ച് ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും
  • ചെങ്കോട്ട സ്ഫോടനം; ഭീകരരിൽ നിന്ന് നിര്‍ണായക വിവരങ്ങള്‍
  • കൊണ്ടോട്ടി മുസ്ലിയാരങ്ങാടിയിൽ  ബൈക്ക് അപകടം: ഒരാൾ മരണപ്പെട്ടു
  • പാലത്തായി പീഡനക്കേസ്: പത്മരാജനെ അധ്യാപന ജോലിയിൽ നിന്ന് പുറത്താക്കാൻ നിർദേശം നൽകി വിദ്യാഭ്യാസ വകുപ്പ്
  • ആനന്ദ് തിരുമല ശിവസേനയില്‍ അംഗത്വമെടുത്തത് കഴിഞ്ഞ ദിവസം; ദൃശ്യങ്ങള്‍ പുറത്ത്
  • പൊള്ളിച്ച അയക്കൂറയും ചിക്കനും കിട്ടിയില്ല; സൽക്കാരത്തിന് എത്തിയവര്‍ ഹോട്ടല്‍ അടിച്ചു തകര്‍ത്തു
  • എം ഡി എം എ യുമായി യുവാക്കൾ പിടിയിൽ.
  • പാലക്കാട് സിഐയെ മരിച്ച നിലയിൽ കണ്ടെത്തി