അമ്മയെ മകൻ കൊടുവാളുകൊണ്ട് എറിഞ്ഞു പരിക്കേൽപ്പിച്ചു
Nov. 18, 2025, 7:18 a.m.
കോഴിക്കോട്: അമ്മയെ മകൻ കൊടുവാളുകൊണ്ട് എറിഞ്ഞു പരിക്കേൽപ്പിച്ചു.ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെ കോഴിക്കോട് കൊയിലാണ്ടി മണമ്മലിലാണ് സംഭവം. പരിക്കേറ്റ മാധവിയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി.