കൽപ്പറ്റ: വീടുപണിക്ക് ലോൺ വാഗ്ദാനം ചെയ്‌ത് പുത്തുമല,ചൂരൽമല ഉരുൾപൊട്ടലുകളിൽ ദുരിതമനുഭവിച്ച സ്ത്രീയിൽ നിന്ന് 6.05 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രധാന പ്രതി അറസ്റ്റിൽ. തിരുനെല്ലി സ്വദേശി ഇഗ്നേഷ്യസ് അരൂജയെയാണ് (55) കൽപ്പറ്റ പോലീസ് പിടികൂടിയത്. മാനന്തവാടിയിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ തിങ്കളാഴ്‌ച രാത്രിയാണ് കസ്റ്റഡിയിലെടുത്തത്. നിരവധി കേസുകളിൽ പ്രതിയായ ഇഗ്നേഷ്യസും സംഘവും, നിരക്ഷരയായ പരാതിക്കാരിയെ സമർത്ഥമായി കബളിപ്പിക്കുകയായിരുന്നു. ലോൺ പ്രോസസിംഗ് ചാർജ് m പേരിൽ പലതവണകളായി പണം തട്ടിയെടുക്കുകയായിരുന്നു. അയൽവാസികളിൽ നിന്ന് സ്വർണം കടംവാങ്ങി പണയം വെച്ചാണ് പരാതിക്കാരി പണം നൽകിയത്.