ഇടുക്കി: സ്‌കൂള്‍ ബസ് കയറി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. ഇടുക്കി വാഴത്തോപ്പ് ഗിരിജ്യോതി സ്‌കൂളിലെ വിദ്യാര്‍ഥി ഹെയ്‌സല്‍ ബെന്‍ ആണ് മരിച്ചത്. പ്ലേ സ്‌കൂള്‍ വിദ്യാര്‍ഥിയാണ് മൂന്നു വയസ്സുകാരനായ ഹെയ്‌സല്‍. വിദ്യാര്‍ഥികളെ ഇറക്കിയ ബസ് പിന്നോട്ട് എടുത്തപ്പോഴാണ് അപകടമുണ്ടായത്.
കൂടെയുണ്ടായിരുന്ന മറ്റൊരുകുട്ടിക്ക് കാലിന് പരുക്കേറ്റിട്ടുണ്ട്. കുട്ടിയെ ഇടുക്കി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.