താമരശ്ശേരി: പരമ്പരാഗത നെൽവിത്തുകളുടെ സംരക്ഷണപ്രവർത്തകൻ പത്മശ്രീ ചെറുവയൽ രാമനെ നിർമ്മല യു.പി. സ്കൂളിലെ വിദ്യാർഥികൾ സന്ദർശിച്ച് അഭിമുഖം നടത്തി. 60 ഇനം നെൽവിത്തുകൾ ഇന്നും അദ്ദേഹം സംരക്ഷിച്ചു പോരുന്നു.
ജൈവവൈവിധ്യ സംരക്ഷണ പ്രവർത്തനങ്ങൾക്കായാണ് അദ്ദേഹത്തെ പത്മശ്രീ അവാർഡ് നൽകി ഇന്ത്യ ഗവൺമെന്റ് ആദരിച്ചത്.
ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് വയനാട്ടിലെ അദ്ദേഹത്തിന്റെ വസതിയിൽ സന്ദർശിച്ച് അഭിമുഖം നടത്തിയത്
മനോജ് ടി. ജെ, വിനോദിനി കെ, ജോർളി ജോർജ് എന്നീ അധ്യാപകരോടൊപ്പം വിദ്യാർത്ഥി പ്രതിനിധികളായ മാസ്റ്റർ ജോർജ് ജോൺസൺ, കുമാരി സന ഫാത്തിമ, കുമാരി ഹയ അമൽ തുടങ്ങിയവരും അഭിമുഖം നടത്തി. നെൽവിത്ത് സംരക്ഷണത്തെക്കുറിച്ചും അവയുടെ പ്രാധാന്യത്തെക്കുറിച്ചും മനസ്സിലാക്കുവാൻ ഈ അഭിമുഖത്തിലൂടെ സാധിച്ചു.