തിരുവനന്തപുരം: എസ്‌ഐആറിൽ പ്രതിഷേധം രൂക്ഷമായിരിക്കേ, ബിഎൽഒമാരുടെ ജോലി തടസ്സപ്പെടുത്തിയാൽ ക്രിമിനൽ നടപടിയെടുക്കുമെന്ന മുന്നറിയിപ്പുമായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. കേൽക്കർ. ബിഎൽഒമാർ ഭരണഘടനാപരമായ ബാധ്യത നിറവേറ്റാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ നിയോഗിച്ച പൊതുസേവകരാണെന്ന് കേൽക്കർ പത്രസമ്മേളനത്തിൽ പറഞ്ഞു.
ഇതുസംബന്ധിച്ച് കളക്ടർമാർക്ക് നിർദേശം നൽകി. ആവശ്യമെങ്കിൽ ബിഎൽഒമാർക്ക് പോലീസ് സഹായം ഉറപ്പാക്കും. ബിഎൽഒമാരെ തടയുന്നത് 10 വർഷംവരെ തടവ് ലഭിക്കുന്ന കുറ്റമാണ്. സാമൂഹികമാധ്യമങ്ങൾ വഴിയോ സൈബറിടത്തിലോ വ്യാജപ്രചാരണം നടത്തുന്നവർക്കെതിരേ ഐടി ആക്ടനുസരിച്ച്
കണ്ണൂരിൽ അനീഷ് ജോർജിന്റെ ആത്മഹത്യയെത്തുടർന്ന് പണിമുടക്കിയ ബിഎൽഒമാരെ പിരിച്ചുവിടുമെന്നത് വ്യാജപ്രചാരണമാണെന്നും കേൽക്കർ വ്യക്തമാക്കി. ആത്മഹത്യ സംബന്ധിച്ച കളക്ടറുടെ റിപ്പോർട്ട് കേന്ദ്ര കമ്മിഷനു കൈമാറി. അനീഷ് ജോർജിന്റെ കുടുംബത്തിന് എല്ലാ പിന്തുണയും നൽകും.
സംസ്ഥാനത്തെ ബിഎൽഒമാർ കൃത്യമായി ജോലി നിർവഹിക്കുന്നുണ്ടെന്നും അപേക്ഷകളിൽ 98 ശതമാനം നൽകിക്കഴിഞ്ഞെന്നും കേൽക്കർ പറഞ്ഞു.
പാർട്ടികളും സർവീസ് സംഘടനകളും ബിഎൽഒമാരെ നിയന്ത്രിക്കുന്നെന്ന പരാതിയിലും കേൽക്കർ മുന്നറിയിപ്പുനൽകി. ബിഎൽഒമാരുടെ നിയന്ത്രണവും മേൽനോട്ടവും നിരീക്ഷണവുമെല്ലാം തിരഞ്ഞെടുപ്പ് കമ്മിഷന്റെ മാത്രം അധികാരമാണെന്ന് അദ്ദേഹം വ്യക്തമാക്കി