കൊച്ചി :സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്. സ്വര്‍ണവിലയിലെ ഈ ചാഞ്ചാട്ടം ഉപഭോക്താക്കളെ കണ്‍ഫ്യൂഷനാക്കുന്ന സാഹചര്യത്തിലേക്ക് മാറി കൊണ്ടിരിക്കുകയാണ്. നേരിയ കുറവുകളും കൂടുതലുകളുമാണ് ചില ദിവസമെങ്കില്‍ ചില ദിവസം വലിയ രീതിയിലുള്ള ഏറ്റകുറച്ചിലുകള്‍ കാണാന്‍ സാധിക്കും.
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപ കുറഞ്ഞു 91,440 രൂപയായി വില. ഒരു ഗ്രാം സ്വര്‍ണം ലഭിക്കാന്‍ 11,430 രൂപ നല്‍കണം. 24 കാരറ്റ് സ്വര്‍ണത്തിന് 12,469 രൂപയാണ് വില. 18 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 9,352 രൂപയാണ് വില.