നന്തി ബസാര്‍: നന്തി കടലൂരില്‍ തെരുവുനായ ആക്രമണം.ഒമ്പത് പേര്‍ക്ക് നായയുടെ കടിയേറ്റു. ഇന്ന് ഉച്ചയോടെയാണ് സംഭവം. ഇതില്‍ മൂന്നുവയസുള്ള കുട്ടിയുമുണ്ട്.
പ്രദേശവാസിയായ നാരായണന്‍ (68), ഇന്ദിര (57), ശാന്ത(67), ദാസന്‍ (57), സുമയ്യ (24), അബൂബക്കര്‍ (67), ഫസലു (27), സുഹറ കാഞ്ഞിരക്കുറ്റി എന്നിവര്‍ക്കാണ് കടിയേറ്റത്. പരിക്കേറ്റവര്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി. ശാന്തയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു.
നന്തിയില്‍ തെരുവുനായ ശല്യം രൂക്ഷമാണ്. ഈ സംഭവത്തോടെ പ്രദേശവാസികള്‍ക്കിടയില്‍ ആശങ്ക വര്‍ധിച്ചിട്ടുണ്ട്.