ചെന്നൈ: മലയാളി വ്യവസായിയെയും യുവതിയെയും അബുദാബിയിൽ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളിൽ ഒരാളായ മലയാളിയെ ചെന്നൈയിൽ നിന്ന് സിബിഐ അറസ്റ്റ് ചെയ്തു. വർഷങ്ങളായി ഒളിവിലായിരുന്ന നിലമ്പൂർ സ്വദേശി ഷമീം കെകെ ആണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കേസിൽ ആകെ 11പ്രതികളാണുള്ളത്.
2020 മാർച്ചിലാണ് കോഴിക്കോട് സ്വദേശിയായ ഹാരിസ് പറമ്പിൽ, ഓഫീസ് മാനേജർ ഡെൻസി ആന്റണി എന്നിവരെ ആണ് അബുദാബിയിലെ ഫ്ലാറ്റിൽ വച്ച് കൊന്നത്. നിലമ്പൂരിൽ നാട്ടുവൈദ്യൻ ഷാബാ ഷെരീഫിനെ കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയ ഷൈബിൻ അഷ്‌റഫിന്റെ നിർദേശ പ്രകാരമായിരുന്നു കൊലപാതകങ്ങൾ. 4 മുതൽ 9 വരെയുള്ള പ്രതികളെ ഷൈബിൻ വിദേശത്തേക്ക് അയച്ച് ഇരുവരെയും കൊലപ്പെടുത്തുകയുമായിരുന്നു. ആത്മഹത്യ എന്നായിരുന്നു അബുദാബി പൊലീസിന്റെ റിപ്പോർട്ട്. പ്രതികളിൽ ഒരാൾ സെക്രട്ടറിയേറ്റ് വളപ്പിൽ നടത്തിയ ആത്മഹത്യ ശ്രമത്തിനിടെയാണ് ഷൈബിൻ നടപ്പാക്കിയ കൊലപാതകങ്ങളെ കുറിച്ച് വെളിപ്പെടുത്തിയത്. നാട്ടിൽ സാംസ്‌കരിച്ച മൃതദേഹങ്ങൾ രണ്ട് വർഷത്തിന് ശേഷം പുറത്തെടുത്തു പരിശോധിച്ചിരുന്നു