താമരശേരി: ചുരത്തിലെ മണ്ണിടിച്ചിൽ പ്രശ്നം പരിഹരിക്കാൻ നടപടി തുടങ്ങിയെന്ന് കേന്ദ്ര ഉപരിതല ഗതാഗത ഹൈവേ മന്ത്രി നിതിൻ ഗഡ്കരി.
മുൻ അഡീഷനൽ ഡയരക്ടർ ജനറൽ ആർ.കെ പാണ്ഡെ, ഐ.ഐ.ടി പാലക്കാട് അസി. പ്രൊഫ. ഡോ. പി.വി ദിവ്യ എന്നിവരടങ്ങുന്ന വിദഗ്ധ സംഘം ഒക്ടോബർ മൂന്നിന് ചുരം സന്ദർശിച്ച് റിപ്പോർട്ട് നൽകിയിരുന്നു. ഈ ശുപാർശകളുടെ അടിസ്ഥാനത്തിൽ അടിയന്തര നടപടി ആരംഭിക്കാൻ സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് നിർദേശങ്ങൾ നൽകിയതായും നിതിൻ ഗഡ്കരി അറിയിച്ചു. ഓഗസ്റ്റ് 28ന് ചുരത്തിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ദിവസങ്ങളോളം ഗതാഗതം തടസപ്പെട്ടതിനെ തുടർന്നാണ് പ്രിയങ്കാ ഗാന്ധി എം.പി കേന്ദ്ര മന്ത്രിക്ക് കത്തെഴുതിയത്.