തൃശൂര്‍: തൃശൂരില്‍ രണ്ടുപേര്‍ക്ക് വെട്ടേറ്റു. തൃശൂര്‍ രാഗം തിയേറ്റര്‍ നടത്തിപ്പുകാരന്‍ സുനിലിനും ഡ്രൈവര്‍ അനീഷിനുമാണ് വെട്ടേറ്റത്. മൂന്നാംഗ സംഘമാണ് ആക്രമിച്ചത്.
വെളപ്പായയിലെ സുനിലിന്റെ വീടിനു മുന്നില്‍ വെച്ചായിരുന്നു ഗുണ്ടാ സംഘങ്ങളുടെ ആക്രമണം. സാമ്പത്തിക ഇടപാടിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്.
സുനിലിനും അനീഷിന്റെയും കാലിനാണ് വെട്ടേറ്റത്. ക്വട്ടേഷന്‍ ആക്രമണമാണെന്ന് പൊലീസ് സൂചിപ്പിച്ചു. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.