അനധികൃത സ്വത്ത് സമ്പാദന കേസില്‍ എഡിഎജി എം ആര്‍ അജിത്കുമാറിന് ആശ്വാസം. കേസ് അന്വേഷിക്കാമെന്ന് വിജിലന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. പ്രോസിക്യൂഷന്‍ അനുമതി നേടിയശേഷം മുന്നോട്ടുപോകാമെന്നും കോടതി. മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശവും റദ്ദാക്കി. പരാമര്‍ശം അനാവശ്യം, അനുചിതവുമാണെന്നും കോടതി വിലയിരുത്തി . സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് കോടതി ഉത്തരവ്.
വിജിലൻസിന്റെ ക്ലീൻചിറ്റ് റദ്ദാക്കിയ തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവിനെതിരായ അജിത് കുമാറിന്റെ ഹർജിയിലായിരുന്നു ഹൈക്കോടതി വിധി . റിപ്പോർട്ട് കൃത്യമായി പരിശോധിക്കാതെയാണ് വിജിലൻസ് കോടതിയുടെ നടപടിയെന്നാണ് അജിത് കുമാറിന്റെ വാദം. അജിത് കുമാറിനെതിരായ അഴിമതി ആരോപണം വിജിലൻസിലെ കീഴുദ്യോഗസ്ഥൻ അന്വേഷിച്ചത് തെറ്റാണെന്ന് ഹൈക്കോടതി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്ന് വിജിലൻസ് കോടതിയിലെ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.