കാസര്‍കോട്: കുപ്രസിദ്ധ മോഷ്ടാവ് തൊരപ്പന്‍ സന്തോഷ് പിടിയില്‍. കാസര്‍കോട് മേല്‍പ്പറമ്പില്‍ മോഷണ ശ്രമത്തിനിടെയാണ് നാട്ടുകാര്‍ പിടികൂടിയത്. നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു.
രക്ഷപ്പെടാന്‍ കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ നിന്ന് ചാടിയ സന്തോഷിന് കാലിന് പരുക്കേറ്റിട്ടുണ്ട്. നിരവധി കവര്‍ച്ചാ കേസുകളില്‍ പ്രതിയാണ് തൊരപ്പന്‍ സന്തോഷ്.