കോട്ടയം: കോട്ടയം ഈരാറ്റുപേട്ടയിൽ ഗൃഹനാഥനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. തടവിനാൽ വീട്ടിൽ 56-കാരനായ ലോറൻസ്നെയാണ് വീടിന് സമീപത്തെ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
സമീപത്ത് നിന്ന് തോക്കും കണ്ടെത്തി.സ്വയം വെടിയുതിർത്തതെന്നാണ് പൊലീസിൻ്റെ നിഗമനം. സംഭവത്തിൽ ഈരാറ്റുപേട്ട പൊലീസ് അന്വേഷണം തുടങ്ങി.