പയ്യോളി: കാണാതായ വയോധികന്റെ മൃതദേഹം വെള്ളക്കെട്ടിൽ കണ്ടെത്തി. ഇരിങ്ങൽ കൊളാവിപ്പാലം വലിയാവിയിൽ നാരായണന്റെ മൃതദേഹമാണ് കണ്ടെത്തിയത്. എഴുപത്തിയഞ്ചു വയസായിരുന്നു. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്നലെ മുതൽ ഇയാളെ കാണാതായിരുന്നു. പയ്യോളി പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് അന്വേഷണം നടന്നുവരികയായിരുന്നു. ഇതിനിടെ ഇന്ന് രാവിലെ അയനിക്കാട് ശ്രീകൃഷ്ണ ക്ഷേത്രത്തിന് പടിഞ്ഞാറു ഭാഗത്തെ കണ്ടൽക്കാടുകൾക്കിടയിലെ വെള്ളക്കെട്ടിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.