കാസർഗോഡ്: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി എട്ട് ദിവസം പ്രായമായ കുഞ്ഞ് മരിച്ചു. കിനാനൂർ കാളിയാനത്തെ അമൃതയുടെ കുഞ്ഞാണ് മരിച്ചത്. ഇന്ന് രാവിലെ എട്ടോടെയാണ് സംഭവം.
ശ്വാസം മുട്ടലിനെ തുടർന്ന് കുഞ്ഞിനെ കാഞ്ഞങ്ങാട്ടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിൻ്റെ ജീവൻ രക്ഷിക്കാനായില്ല.