അടിവാരം: എസ് ജെ എം അടിവാരം റെയ്ഞ്ച് മദ്റസാ കലോത്സവത്തിൽ കൈതപ്പൊയിൽ മദ്രസത്തു സ്വഹാബ ജേതാക്കളായി. അൽ അബ്റാർ മദ്റസ മണൽവയൽ രണ്ടാം സ്ഥാനവും മദ്റസത്തു ഉബയ്യ് ബ്നു കഅബ് നോളജ്സിറ്റി മൂന്നാം സ്ഥാനവും നേടി.
പതിനേഴ് മദ്രസകളിൽ നിന്ന് ഇരുനൂറോളം പ്രതിഭകൾ മാറ്റുരച്ച പരിപാടി ഹംസ മുസ്ലിയാര്‍ കളപ്പുറം പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു.
സയ്യിദ് മുഹമ്മദ് ഇസ്ഹാഖ് സഖാഫി പ്രാർത്ഥന നിർവഹിച്ചു.
പ്രോഗ്രാം കൺവീനർ ഫൈസൽ സഖാഫി സ്വാഗതം പറഞ്ഞു സലാം സുബ്ഹാനി അധ്യക്ഷത വഹിച്ചു. ആതിഥേയ മദ്രസ അടിവാരം നുസ്രതുൽ ഇസ്ലാം പ്രസിഡണ്ട് ജി ജി മുഹമ്മദ് ആശംസ അർപ്പിച്ച് സംസാരിച്ചു.ജുനൈദ് സഅദി, റാഷിദ് സഖാഫി എന്നിവർ സംസാരിച്ചു. സയ്യിദ് മുഹമ്മദ് ഇസ്ഹാഖ് സഖാഫി,
നിയാസുദ്ദീൻ ഖുതുബി, സലാം സുബ്ഹാനി എന്നിവർ ചേർന്ന് ജേതാക്കൾക്കുള്ള ട്രോഫികൾ സമ്മാനിച്ചു.