ശബരിമല സ്വർണ മോഷണക്കേസിൽ പിടിയിലായ എ പത്മകുമാറിന്‍റെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. ഈ മാസം 12ന് വിജിലൻസ് കോടതി വിധി പറയും.
അതേസമയം പത്മകുമാറിനെ എസ് ഐ ടി കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്. ദ്വാരപാലക ശില്പ കേസിൽ ചോദ്യം ചെയ്യാനാണ് കസ്റ്റഡിയിൽ വിട്ടത്. ഒരു ദിവസത്തേയ്ക്കാണ് കസ്റ്റഡി. കൊല്ലം വിജിലൻസ് കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിച്ചത്.
ശബരിമല സ്വർണ്ണ മോഷണക്കേസിലെ മറ്റൊരു പ്രതിയായ ദേവസ്വം മുൻ കമ്മീഷണർ എൻ വാസുവിനെ 14 ദിവസത്തേക്ക് കൂടി റിമാൻഡ് ചെയ്തു. റിമാൻഡ് കാലാവധി തീർന്നതിനെ തുടർന്ന് ഇന്ന് കോടതിയിൽ ഹാജരാക്കിയിരുന്നു. സുധീഷ് കുമാറിന്റെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായിട്ടുണ്ട്. ഇതിന്‍റെ വിധിയും 12 ന് പറയും.