ഈങ്ങാപ്പുഴ: സമഗ്ര ശിക്ഷാ കേരളം ബി ആർ സി കൊടുവള്ളി അന്താരാഷ്ട്ര ഭിന്നശേഷി വാരാചരണത്തിന്റെ ഭാഗമായി ദിവസവും സ്കൂളിലെത്താൻ കഴിയാത്ത, ഭിന്നശേഷി നേരിടുന്ന തങ്ങളുടെ കൂട്ടുകാരിക്ക് വീട്ടിൽ ലൈബ്രറി ഒരുക്കി MGM ലെ വിദ്യാർഥികൾ.
ബാല്യത്തിൽ മനോഹരമായ വിദ്യാലയ ജീവിതം നഷ്ടമാകുമ്പോഴും, വായനയുടെ ലോകത്ത് അവൾ അലിഞ്ഞു ചേരട്ടെ, അറിവിലൂടെ അവൾ പറന്നുയരട്ടെ എന്ന അഭിലാശത്തോടെ MGM ലെ ആറാം ക്ലാസ്സ് വിദ്യാർത്ഥിനിയായ ഫാത്തിമത്തുൽ നസ്രിയയ്ക്കാണ് കൂട്ടുകാർ മനോഹരമായ ലൈബ്രറി സമ്മാനിച്ചത്.
MGM ഹയർ സെക്കണ്ടറി പ്രധാന അദ്ധ്യാപിക മേരി ഫിലിപ്പോസ് തരകൻ നസ്രിയക്ക് ലൈബ്രറി സമർപ്പിച്ചു. എംജിഎം ഹൈസ്കൂൾ പ്രധാന അദ്ധ്യാപകൻ അനീഷ് ജോർജ്, PTA പ്രസിഡണ്ട് ഫാ:ഗീവർഗ്ഗീസ് ജോർജ്, മറ്റു അധ്യാപകർ എന്നിവരും ചടങ്ങിന് സാക്ഷ്യം വഹിച്ചു.