പെരിന്തൽമണ്ണ : നഗരത്തിൽ ജൂബിലി ജങ്ഷനിലെ 3 കടകളിൽ മോഷണം. കടകളുടെ പൂട്ട് തകർത്ത് ഷട്ടർ ഉയർത്തി ഗ്ലാസ് വാതിൽ അടിച്ചു തകർത്താണ് മോഷ്ടാവ് അകത്തുകടന്നത്. വിടി ടയേഴ്സ്, മെയ്ക്ക് ദ പാർടി ഷോപ്പ്, പ്ലാൻ എസ്റ്റിമേറ്റ് ഓഫീസ് എന്നിവിടങ്ങളിലാണ് മോഷണം നടന്നത്.
ടയർ കട താഴെനിലയിലും മറ്റ് രണ്ടും ഒന്നാംനിലയിലുമാണ്. മെയ്ക്ക് ദ പാർടി ഷോപ്പിൽ മേശയിൽ സൂക്ഷിച്ച തുക നഷ്ടപ്പെട്ടു. ഇവിടത്തെ സിസിടിവി കാമറയും നശിപ്പി പ്ലാൻ എസ്റ്റിമേറ്റ് ഓഫീസിലെ ഡിസ്ക് കൊണ്ടുപോയി. മോഷ്ടാവി ന്റെ ദൃശ്യം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാത്രി 12.30 നും ഒന്നരക്കും ഇടയിലാണ് മോഷണം. സമീപത്തെ കെട്ടിടത്തിലെ ഹാർഡ് വെയർ കടയിലും മോഷണശ്രമം നടന്നതായി വ്യാപാരികൾ പറയുന്നു. പൊലീസ് അന്വേഷണം തുടങ്ങി.