കട്ടക്ക്: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം.101 റണ്‍സിനാണ് ദക്ഷിണാഫ്രിക്കയെ ഇന്ത്യ തകര്‍ത്തത്.ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ ദക്ഷിണാഫ്രിക്ക 12.3 ഓവറില്‍ 74 റണ്‍സിന് എല്ലാവരും പുറത്തായി.അര്‍ഷദീപ് സിങ്ങ്,ജസ്പ്രീത് ബുംറ,അക്ഷര്‍ പട്ടേല്‍,വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
22 റണ്‍സെടുത്ത ഡെവാള്‍ഡ് ബ്രെവിസാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍.14 റണ്‍സ് വീതമെടുത്ത ട്രിസ്റ്റന്‍ സ്റ്റബ്സും ക്യാപ്റ്റന്‍ ഏയ്ഡന്‍ മാര്‍ക്രവും 12 റണ്‍സെടുത്ത മാര്‍ക്കോ യാന്‍സനും മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ രണ്ടക്കം കടന്നത്.
ബാറ്റിങ്ങില്‍ തകര്‍ന്ന ഇന്ത്യയെ തകര്‍പ്പന്‍ അടികളിലൂടെ അര്‍ധസെഞ്ച്വറി നേടി മികച്ച സ്‌കോറിലേക്കെത്തിക്കുകയും 1 വിക്കറ്റ് വീഴ്ത്തുകയും ചെയ്ത ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ ഹീറോ.ജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി.