കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധന. ഗ്രാമിന് 80 രൂപയും പവന് 640 രൂപയുമാണ് കൂടിയത്. അന്താരാഷ്ട്ര മാര്‍ക്കറ്റിലെ വിലയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവില കുതിക്കുകയാണ്. ട്രോയ് ഔണ്‍സിന് 0.45ശതമാനം കൂടി 4,207.57 ഡോളറാണ് ഇന്നത്തെ വില. 18.69 ഡോളറാണ് ഇന്ന് കൂടിയത്.