രണ്ടാം ബലാത്സംഗ കേസ്: രാഹുലിന് ഉപാധികളോടെ മുൻകൂർ ജാമ്യം

Dec. 10, 2025, 1:50 p.m.

തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗ കേസിൽ ഉപാധികളോടെ മുൻകൂർ ജാമ്യം. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. എല്ലാ തിങ്കളാഴ്ചയും രാവിലെ 10നും 11നും ഇടക്ക് അന്വേഷണ ഉദ്യോഗസ്ഥക്ക് മുന്നിൽ എത്തി ഒപ്പിടണം. രാഹുലിനെ അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടണം എന്നിങ്ങനെയാണ് ഉപാധികള്‍. വിശദമായ വാദം കേട്ട് മൂന്നു ദിവസം കഴിഞ്ഞാണ് വിധി വന്നിരിക്കുന്നത്. കൂടാതെ രാഹുൽ മാങ്കൂട്ടത്തിനെതിരെ പൊലീസ് കൂടുതൽ വകുപ്പുകള്‍ ചുമത്തുകയും ചെയ്തിട്ടുണ്ട്. പിന്തുടർന്ന് ശല്യപ്പെട്ടുത്തുക, തടഞ്ഞുവയ്ക്കുക, അതിക്രമിച്ചു കയറുക എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. 

23കാരി കെപിസിസി അധ്യക്ഷന് നൽകിയ പരാതിയിലാണ് കേസെടുത്തിരുന്നത്. കെപിസിസി അധ്യക്ഷൻ പരാതി പൊലീസിന് കൈമാറിയിരുന്നു. വിവാഹ അഭ്യർത്ഥന നടത്തി, കൂട്ടികൊണ്ടുപോയി ഔട്ട് ഹൗസിൽ വച്ച് ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് കേസ്. പരാതിക്കാരിയുടെ മൊഴിയും തെളിവുകളും പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു. അടച്ചിട്ട മുറിയിലായിരുന്നു വാദം പൂർത്തിയായത്.

അതി​ഗുരുതരമായ പരാതിയാണ് രാഹുലിനെതിരെ പെൺകുട്ടി ഉന്നയിച്ചിരിക്കുന്നത്. കാലുപിടിച്ച് തടയാൻ ശ്രമിച്ചിട്ടും രാഹുൽ അതിക്രൂരമായി ലൈംഗിക അതിക്രമം നടത്തിയെന്നാണ് രണ്ടാം കേസിലെ പരാതിക്കാരി മൊഴി നൽകിയിരുന്നത്. പരിചയമുണ്ടായിരുന്ന രാഹുൽ ആദ്യം പ്രണയാഭ്യർതഥന നടത്തുകയും പിന്നീട് വിവാഹ അഭ്യർത്ഥനയ നടത്തുകയും ചെയ്തു. വീട്ടുകാരുമായി വിവാഹം ചർച്ച ചെയ്തതിന് ശേഷം, വിവാഹം നിശ്ചയിക്കുന്നതിന് മുമ്പ് ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ഔട്ട് ഹൗസിലേക്ക് കൂട്ടിക്കൊണ്ടുപോയി. രാഹുലിന്റെ സുഹൃത്ത് ഫെനിയാണ് കാർ ഓടിച്ചിരുന്നത്. ഔട്ട്ഹൗസിൽ എത്തിയപ്പോള്‍ എനിക്ക് നിന്നെ ബലാത്സംഗം ചെയ്യണമെന്ന് രാഹുൽ പറഞ്ഞു. ഉപദ്രവം തുടങ്ങിയപ്പോള്‍ കാലു പിടിച്ച് വെറുതെ വിടണമെന്നാവശ്യപ്പെട്ടു. പക്ഷെ ക്രൂരമായ ലൈം​ഗിക അതിക്രമം നേരിട്ടു. മാനസികമായും ശാരീരികമായും തളർന്നുവെന്നും ശരീരത്തിൽ മുറിവുകളുണ്ടായി എന്നുമാണ് പെൺകുട്ടിയുടെ മൊഴി. രാഹുലിനെ പേടിച്ച് പരാതിപ്പെട്ടില്ല


MORE LATEST NEWSES
  • പെരിന്തൽമണ്ണയിൽ ലോറിയും സ്‌കൂട്ടറൂം കൂട്ടി ഇടിച്ച് അപകടം; ഹോസ്പിറ്റൽ ജീവനക്കാരി മരണപ്പെട്ടു.
  • നടിയെ ആക്രമിച്ച കേസിൽ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയ ആറു പ്രതികൾക്കും ജീവപര്യന്തം ശിക്ഷ ലഭിക്കണമെന്ന് ആവശ്യപ്പെടാൻ പ്രോസിക്യൂഷൻ.
  • സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധന; പവന്‍ വില വീണ്ടും 96,000ത്തിലേക്ക് 
  • കൂടരഞ്ഞിയില്‍ സ്ഥാനാർഥിക്ക് അജ്ഞാതരുടെ അക്രമത്തിൽ പരിക്കേറ്റതായി പരാതി.
  • ചുരത്തിൽ ഗതാഗത തടസ്സം നേരിടുന്നു
  • മലയാറ്റൂരില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയുടെ മരണം കൊലപാതകം; ആണ്‍സുഹൃത്ത് അറസ്റ്റില്
  • കോട്ടക്കൽ പുത്തൂരിൽ ബ്രെക്ക് നഷ്ട്ടപ്പെട്ട ലോറി നിരവധി വാഹനങ്ങളിൽ ഇടിച്ച് അപകടം.
  • ഒന്നാം ടി20യില്‍ ഇന്ത്യയ്ക്ക് വിജയം;
  • കാട്ടാന ആക്രമണം; വയോധികയ്ക്ക് പരിക്ക്
  • പെരിന്തൽമണ്ണയിൽ മൂന്ന് കടകളിൽ മോഷണം
  • വോട്ടുപിടിക്കാൻ മദ്യം വിതരണം ചെയ്തതായി പരാതി; വയനാട് തോൽപ്പെട്ടിയിൽ സംഘർഷാവസ്ഥ
  • വടക്കന്‍ കേരളത്തില്‍ കലാശക്കൊട്ട് ആവേശമാക്കി മുന്നണികൾ, പരസ്യപ്രചാരണം സമാപിച്ചു; നാളെ നിശബ്ദ പ്രചാരണം
  • വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് അവധി
  • തദ്ദേശ തെരഞ്ഞെടുപ്പ്: ആദ്യഘട്ട വോട്ടെടുപ്പ് അവസാന മണിക്കൂറിൽ, പോളിംഗ് 68.45%,
  • പേമാരിയും കൊടുങ്കാറ്റും; യാമ്പുവിൽ കനത്ത നാശനഷ്ടങ്ങൾ
  • പമ്പയിൽ കെഎസ്ആർടിസി ബസ് കൂട്ടിയിടിച്ച് അപകടം
  • വാർഡിൽ എൻഡിഎക്ക് സ്ഥാനാർഥിയില്ല; വോട്ടിങ് മെഷീനില്‍ നോട്ടയില്ലാത്തിനെതിരെ പി.സി ജോർജ്‌
  • നടൻ ദിലീപിനെ സംഘടനകളിലേക്ക് തിരിച്ചെടുക്കാനുള്ള നീക്കത്തിൽ പ്രതിഷേധം; ഫെഫ്കയിൽ നിന്ന് രാജിവെച്ച് ഭാഗ്യലക്ഷ്മി
  • ഇൻഡിഗോയുടെ അഞ്ച് ശതമാനം സർവീസുകൾ വെട്ടിക്കുറച്ച് കേന്ദ്രം; ഇന്ന് റദ്ദാക്കിയത് 500 വിമാനങ്ങൾ
  • കാലിക്കറ്റ് സർവകലാശാലയിൽ നാലുവർഷത്തിനിടെ 157 വ്യാജ സർട്ടിഫിക്കറ്റുകൾ കണ്ടെത്തി
  • എൽഡിഎഫിന് കുത്തിയാല്‍ വോട്ട് ബിജെപിക്ക്'; തിരുവനന്തപുരം പൂവച്ചലിൽ ഒന്നരമണിക്കൂർ പോളിങ് തടസപ്പെട്ടു
  • ആർ. ശ്രീലേഖയുടെ 'സർവേ' പോസ്റ്റ് വിവാദത്തിൽ; നടപടി എടുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ, പോസ്റ്റ് ഡിലീറ്റ് ചെയ്തു
  • തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലഘിച്ചു ​?; ആർ.ശ്രീലേഖക്ക് കുരുക്ക്
  • സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്
  • യുഡിഎഫ് സ്ഥാനാർഥി കുഴഞ്ഞുവീണ് മരിച്ചു; വോട്ടെടുപ്പ് മാറ്റി വച്ചു
  • തദ്ദേശ തെരഞ്ഞെടുപ്പ്; ആദ്യമണിക്കൂറുകൾ പിന്നിടുമ്പോൾ മെച്ചപ്പെട്ട പോളിം​ഗ്
  • ജനങ്ങൾ യുഡിഎഫിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്നു, സർക്കാരിനെതിരെ ജനവികാരമുണ്ട്' -വി.ഡി സതീശന്‍
  • നടിയെ ആക്രമിച്ച കേസ്; നിയമ നടപടിക്കൊരുങ്ങി ദിലീപ്
  • പ്രമുഖ സംവിധായകനും മുൻ എംഎൽഎയുമായ പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗിക അതിക്രമത്തിന് കേസ്
  • ഹൃദയാഘാതം; കോഴിക്കോട് സ്വദേശി ഒമാനിൽ നിര്യാതനായി
  • ബാലുശ്ശേരിയിൽ കോളേജിൽ പട്ടാപ്പകൽ കാട്ടുപന്നി ആക്രമണം; അധ്യാപകൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
  • തെക്കന്‍ ജില്ലകളിലെ ജനവിധി ഇന്ന്
  • പുസ്തക ചങ്ങാതി - ഭിന്നശേഷി നേരിടുന്ന വിദ്യാർത്ഥിനിക്ക് വീട്ടിൽ ലൈബ്രറി ഒരുക്കി MGM ലെ വിദ്യാർഥികൾ.
  • *നടിയെ ആക്രമിച്ച കേസ്; കോടതി ശിക്ഷിച്ച ആറ് പ്രതികളെ വിയ്യൂർ സെൻട്രൽ ജയിലിൽ എത്തിച്ചു, ശിക്ഷാവിധി വെള്ളിയാഴ്ച*
  • കുങ്കിയാനയുടെ ആക്രമണത്തിൽ പാപ്പാന് പരിക്ക്
  • ലഹരിക്ക് അടിമയായ മകൻ അമ്മയെ വെട്ടിക്കൊന്നു
  • ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പര: നാളെ കട്ടക്കിൽ തുടക്കം
  • ശബരിമല സ്വർണക്കൊള്ള : എ പത്മകുമാറിന്‍റെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി; 12 ന് വിധി പറയും
  • ഇന്ന് റദ്ദാക്കിയത് 450 ഓളം ഇൻഡിഗോ സര്‍വീസുകള്‍
  • ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈല്‍ നമ്പര്‍ ഇനി നിങ്ങള്‍ക്ക് വീട്ടിലിരുന്ന് അപ്‌ഡേറ്റ് ചെയ്യാം
  • റെയ്ഞ്ച് മദ്റസാ കലോത്സവം മദ്റസതുസ്വഹാബ ജേതാക്കൾ
  • മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; എട്ട് ദിവസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം
  • തദ്ദേശതെരഞ്ഞെടുപ്പ്; എത്രപേർക്ക് വോട്ട് ചെയ്യണം? മൂന്ന് വോട്ട് ചെയ്യേണ്ടവർ ആരൊക്കെ?
  • കാണാതായ വയോധികന്റെ മൃതദേഹം വെള്ളക്കെട്ടിൽ കണ്ടെത്തി
  • ഈരാറ്റുപേട്ടയിൽ ഗൃഹനാഥനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
  • എം.ഡി.എം.എയുമായി യുവാക്കള്‍ പിടിയിൽ
  • ചീരാലിൽ ഭീതിപരത്തുന്ന കരടിയെ മയക്കുവെടിവെച്ച് പിടികൂടാൻ ഉത്തരവ്
  • മുസ്‌ലിം വിഭാഗത്തിന് അർഹമായ പ്രാതിനിധ്യം നൽകിയില്ല;വയനാട്ടിലെ കോൺഗ്രസ് സ്ഥാനാർത്ഥി നിർണയത്തെ വിമർശിച്ച് സമസ്ത
  • ദുബായ് എയര്‍ഷോയ്ക്കിടെ തേജസ് യുദ്ധവിമാനം തകര്‍ന്നു വീണു
  • കേരളത്തിൽ ജോലി ചെയ്തുകൊണ്ടിരിക്കെ ഇന്ത്യൻ നാവിക സേനയുടെ രഹസ്യ വിവരങ്ങൾ പാകിസ്ഥാന് കൈമാറി, രണ്ട് പേർ അറസ്റ്റിൽ