വോട്ട് ചോരിക്കെതിരെ ജനാധിപത്യ കാവൽ: പാർലമെന്റ് ഇളക്കിമറിച്ച് രാഹുൽ ഗാന്ധി

Dec. 10, 2025, 3:56 p.m.

ജനാധിപത്യത്തിന്റെ ആത്മാവിനെ ഉണർത്തിയ നിരവധി നിർണായക പ്രസംഗങ്ങൾ ഇന്ത്യൻ പാർലമെന്റിന്റെ ചരിത്രത്തിലുണ്ട്. ആ പട്ടികയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ ‘വോട്ട് മോഷണം – സ്ഥാപന കൈയടക്കൽ’ എന്ന പ്രസംഗത്തെയും ചേർത്ത് വായിക്കാവുന്നതാണ്. രാഹുൽ ഗാന്ധിയുടെ പ്രസംഗം കേവലമായ ഭരണവിമർശനമല്ല; അത് ജനാധിപത്യം സംരക്ഷിക്കാനുള്ള ജനകീയ ജാഗ്രതയുടെ ആത്മാർത്ഥമായ അനുരണനമാണ്. ബഹളമയമായ പാർലമെന്റിൽ അദ്ദേഹത്തിന്റെ വാക്കുകൾ അകത്തളത്തിലെ താപനില കൂട്ടിയെന്ന് പറയാം. രാജ്യം മുഴുവൻ ചോദിക്കാൻ ആഗ്രഹിച്ച നിരവധി ചോദ്യങ്ങൾ ആ പ്രസംഗത്തിലൂടെ ഉയർന്നുവന്നു.

ജനാധിപത്യം ഒറ്റ ദിവസം കൊണ്ട് നഷ്ടപ്പെടുന്നതല്ല; മറിച്ച്, ചെറിയ ക്രമക്കേടുകൾ കാലക്രമേണ കൂട്ടിച്ചേർക്കപ്പെടുന്നതിലൂടെയാണ് അതിന്റെ അടിത്തറ ദുർബലമാകുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളിലെ സംഭവങ്ങൾ ; വോട്ടർ പട്ടികകളിലെ തിരിമറികളും, സ്ഥാപനങ്ങളുടെ രാഷ്ട്രീയവൽക്കരണവും ഈ സത്യത്തിന് സാക്ഷിയാണ്. ഈ ചരിത്ര പശ്ചാത്തലത്തിലാണ് രാഹുൽ ഗാന്ധിയുടെ ലോക്സഭാ പ്രസംഗത്തെ വിശകലനം ചെയ്യേണ്ടത്.

രാഹുൽ ഗാന്ധിയുടെ പ്രസംഗത്തെ കേവലം ഒരു രാഷ്ട്രീയ പ്രസംഗമായി കാണാനാവില്ല; അതിനെ ‘പൗരാവകാശ പ്രസംഗം’ എന്ന് വിശേഷിപ്പിക്കുന്നതാകും ഉചിതം. സ്വാതന്ത്ര്യ സമര നേതാക്കൾ ഉദ്ഘോഷിച്ചിരുന്ന “മനുഷ്യന്റെ സ്വാതന്ത്ര്യം ജനങ്ങൾക്ക് തിരികെ ലഭിക്കുക” എന്ന ആശയത്തിന്റെ നവീനമായ ആവിഷ്കാരമായിരുന്നു അത്. “ഒരാൾ, ഒരു വോട്ട്” എന്ന സിദ്ധാന്തം തകരുമ്പോൾ രാജ്യത്തെ ജനങ്ങളുടെ വിവേചനാധികാരമാണ് നഷ്ടമാകുന്നത് . ഇത് തെളിവുകൾ സഹിതം രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.

‘വോട്ട് മോഷണം’ (‘Vote Chori’) എന്ന പദം ഉപയോഗിക്കുമ്പോൾ, അതൊരു വിവരണോപാധി മാത്രമല്ല; ഒരു വലിയ യാഥാർത്ഥ്യത്തെ ചൂണ്ടിക്കാണിക്കുന്നു. ഒരു വ്യക്തിക്ക് രണ്ടോ മൂന്നോ വോട്ടുകൾ ഉണ്ടാകുന്നത്, ജീവിച്ചിരിക്കുന്ന പൗരന്മാർ വോട്ടർ പട്ടികയിൽ നിന്ന് അപ്രത്യക്ഷരാകുന്നത്, മരിച്ചവർ പട്ടികയിൽ തുടരുന്നത് , ഇവയെല്ലാം ജനാധിപത്യപരമായ തട്ടിപ്പ് മാത്രമല്ല; ജനാധിപത്യത്തെ അതിന്റെ ഉള്ളിൽ നിന്ന് കാർന്നുതിന്നുന്ന ചിതൽബാധയാണ്.

വോട്ട് മോഷണം വോട്ടർ പട്ടികകളിലോ മണ്ഡലങ്ങളിലോ ഒതുങ്ങിനിൽക്കുന്നതല്ലെന്ന് രാഹുൽ ഗാന്ധി അസന്ദിഗ്ധമായി വ്യക്തമാക്കി. “തിരഞ്ഞെടുപ്പ് കമ്മീഷൻ, സി.ബി.ഐ., ഇ.ഡി., ഇൻകം ടാക്സ് ഉൾപ്പെടെ ജനാധിപത്യത്തിന്റെ കാവലാളുകളാകേണ്ട ഈ സ്ഥാപനങ്ങൾ തന്നെയാണ് ഇന്ന് കവർച്ചയുടെ ആയുധങ്ങളായി മാറിയിരിക്കുന്നത്” എന്ന രൂക്ഷമായ വിമർശനം അദ്ദേഹം ഉന്നയിച്ചു. ഈ പ്രസ്താവന കേവലം രാഷ്ട്രീയ പ്രഹരമല്ല; സ്ഥാപനങ്ങളുടെ പരമാധികാര സ്വഭാവത്തെക്കുറിച്ചുള്ള ഭരണഘടനാപരമായ താക്കീതാണ്.

അടിയുറച്ച ഭരണതന്ത്രങ്ങളുള്ള ഏത് രാജ്യത്തും, സ്വതന്ത്ര സ്ഥാപനങ്ങൾ തന്നെയാണ് തിരഞ്ഞെടുപ്പ് പ്രക്രിയയുടെ അടിസ്ഥാനവും നെടുംതൂണും.

വോട്ട് ചെയ്യാൻ ആർക്കാണ് അർഹത, ആരെയാണ് പട്ടികയിൽ ഉൾപ്പെടുത്തേണ്ടത്, എന്താണ് നിയമലംഘനം എന്നതെല്ലാം കർശനമായി പരിശോധിച്ച് ഉറപ്പാക്കേണ്ട ഇലക്ഷൻ കമ്മീഷനും സുപ്രധാന സ്ഥാപനങ്ങളും രാഷ്ട്രീയത്തിന്റെ പിടിയിലമരുമ്പോൾ, തിരഞ്ഞെടുപ്പിന്റെ ഫലം മാത്രമല്ല, രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളുടെ ഭാവി തന്നെയാണ് ക്രൂരമായി അട്ടിമറിക്കപ്പെടുന്നത്.

തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് ഭരണകൂടം അടുത്തിടെ നൽകിയ ‘വിചിത്ര സുരക്ഷ’ രാഹുൽ ഗാന്ധി ശക്തമായി ചോദ്യം ചെയ്തു.
“ഇതുവരെ ഒരു സ്ഥാപനത്തിനും ഇല്ലാത്ത, കോടതികൾക്ക് പോലും ചോദ്യം ചെയ്യാനാവാത്ത ഒരുതരം ‘അമാനുഷിക സുരക്ഷാകവചം’ എന്തിനാണ് തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് നൽകുന്നത്? തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഏതെങ്കിലും നിയമലംഘനത്തിന് ഒരു കമ്മീഷണർക്കെതിരെ കേസ് വന്നാൽ പോലും, കോടതിയെ സമീപിക്കാൻ കഴിയില്ലെന്ന അവസ്ഥ ജനാധിപത്യ സ്ഥാപനങ്ങളുടെ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്തതാണ്,” അദ്ദേഹം ആഞ്ഞടിച്ചു.
ഇത് കേവലം നിയമപരമായ നടപടിക്രമമല്ല; ജനാധിപത്യത്തിന്റെ നെടുംതൂണായ സ്ഥാപനത്തെ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിവാക്കി, ചോദ്യം ചെയ്യാനാവാത്ത ഒരു ‘രാഷ്ട്രീയ ആയുധ’മാക്കി മാറ്റാനുള്ള ശ്രമമാണ്.ഈ സുരക്ഷാ നിയമത്തെ വിമർശിച്ച് രാഹുൽ ഗാന്ധി നൽകിയ മറുപടി പാർലമെന്റിന്റെ ചരിത്രത്തിൽ ഏറ്റവും ധീരമായ ഗർജ്ജനമായി മാറി : “ഞങ്ങൾ വരും, നിങ്ങളെ കണ്ടെത്തും… കോൺഗ്രസ് നയിക്കുന്ന ഭരണകൂടം വരുമ്പോൾ, സി.ഇ.സി., ഇ.സി.മാർക്ക് നിയമപരമായ നടപടികളിൽ നിന്നുള്ള ഈ അനന്തരമായ സുരക്ഷ നീക്കം ചെയ്യും.” ഈ വാചകം ഒരു ഭീഷണിയല്ല, ജനാധിപത്യത്തിന്റെ തിരിച്ചുവരവിന്റെ ഉറച്ച പ്രതിജ്ഞയാണ് . രാഷ്ട്രീയ താൽപര്യങ്ങൾക്കായുള്ള സ്ഥാപന കൈയടക്കലിനെതിരെ ഉയർന്ന വിപ്ലവകരമായ പ്രതിരോധം, ഭരണകൂടത്തിന്റെ അഴിമതി കവചത്തെ പൊളിച്ചെറിയുന്ന ധീരമായ ശബ്ദം ! ഇത് കോടിക്കണക്കിന് പൗരന്മാരുടെ അടിച്ചമർത്തപ്പെട്ട ശബ്ദത്തിന്റെ പ്രതിധ്വനിയായി മാറി.രാജ്യത്തെ സുപ്രധാന സ്ഥാപനങ്ങൾ രാഷ്ട്രീയ താല്പര്യങ്ങളുടെ പിടിയിലമരുമ്പോൾ, തിരഞ്ഞെടുപ്പ് ഫലം മാത്രമല്ല, രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളുടെ ഭാവി കൂടിയാണ് ക്രൂരമായി അട്ടിമറിക്കപ്പെടുന്നത്.

രാഹുൽ ഗാന്ധിയുടെ പ്രസംഗം ആക്രമണപരമോ വികാരാധീനമോ ആയിരുന്നില്ല. തെളിവുകളുടെ ഗൗരവം വാക്കുകളുടെ ഗതി നിർണയിക്കുന്ന ഒരു സവിശേഷ ശൈലിയാണ് അദ്ദേഹം അവലംബിച്ചത്. കൃത്യമായ ഡാറ്റയുടെയും രേഖകളുടെയും

പിൻ ബലത്തോടെയായിരുന്നു അവതരണം .ഒരു രാഷ്ട്രീയ നേതാവിന്റെ സാധാരണ ശൈലി അല്ല, ഒരു അന്വേഷണ റിപ്പോർട്ട് അവതരിപ്പിക്കുന്നത് പോലെ.

അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതിന് പകരം, സ്ഥാപനങ്ങളുടെ സ്വതന്ത്ര സ്വഭാവം നഷ്ടപ്പെട്ടാൽ ജനാധിപത്യം എങ്ങനെ തകർന്നടിയും എന്ന് ഉദാഹരണ സഹിതം വരച്ചു കാട്ടി. ഒരു വോട്ടറുടെ അവകാശം രാജ്യത്തിന്റെ സമ്പൂർണ പരമാധികാരത്തിന് തുല്യമാണ്. ഈ ആശങ്കകൾ ഉന്നയിക്കുമ്പോൾ, അത് ഒരു പ്രത്യേക പാർട്ടിയുടെ വിഷയമല്ല; ഭരണകൂടത്തിന്റെ വിശ്വാസ്യതയെ ബാധിക്കുന്ന പ്രതിസന്ധിയാണ്. അതുകൊണ്ടാണ് “വോട്ട് മോഷണത്തേക്കാൾ വലിയ രാജ്യദ്രോഹ നടപടിയില്ല” എന്ന് രാഹുൽ ഗാന്ധി ഉദ്ഘോഷിച്ചപ്പോൾ, ആ വാചകം പാർലമെന്റിലെ ഭരണ-പ്രതിപക്ഷ ബെഞ്ചുകളെ മാത്രമല്ല, ജനാധിപത്യം എന്ന ആശയത്തെത്തന്നെ ഇളക്കിമറിച്ചത്


MORE LATEST NEWSES
  • രണ്ടാം ബലാത്സംഗ കേസ്: രാഹുലിന് ഉപാധികളോടെ മുൻകൂർ ജാമ്യം
  • പെരിന്തൽമണ്ണയിൽ ലോറിയും സ്‌കൂട്ടറൂം കൂട്ടി ഇടിച്ച് അപകടം; ഹോസ്പിറ്റൽ ജീവനക്കാരി മരണപ്പെട്ടു.
  • നടിയെ ആക്രമിച്ച കേസിൽ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയ ആറു പ്രതികൾക്കും ജീവപര്യന്തം ശിക്ഷ ലഭിക്കണമെന്ന് ആവശ്യപ്പെടാൻ പ്രോസിക്യൂഷൻ.
  • സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധന; പവന്‍ വില വീണ്ടും 96,000ത്തിലേക്ക് 
  • കൂടരഞ്ഞിയില്‍ സ്ഥാനാർഥിക്ക് അജ്ഞാതരുടെ അക്രമത്തിൽ പരിക്കേറ്റതായി പരാതി.
  • ചുരത്തിൽ ഗതാഗത തടസ്സം നേരിടുന്നു
  • മലയാറ്റൂരില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയുടെ മരണം കൊലപാതകം; ആണ്‍സുഹൃത്ത് അറസ്റ്റില്
  • കോട്ടക്കൽ പുത്തൂരിൽ ബ്രെക്ക് നഷ്ട്ടപ്പെട്ട ലോറി നിരവധി വാഹനങ്ങളിൽ ഇടിച്ച് അപകടം.
  • ഒന്നാം ടി20യില്‍ ഇന്ത്യയ്ക്ക് വിജയം;
  • കാട്ടാന ആക്രമണം; വയോധികയ്ക്ക് പരിക്ക്
  • പെരിന്തൽമണ്ണയിൽ മൂന്ന് കടകളിൽ മോഷണം
  • വോട്ടുപിടിക്കാൻ മദ്യം വിതരണം ചെയ്തതായി പരാതി; വയനാട് തോൽപ്പെട്ടിയിൽ സംഘർഷാവസ്ഥ
  • വടക്കന്‍ കേരളത്തില്‍ കലാശക്കൊട്ട് ആവേശമാക്കി മുന്നണികൾ, പരസ്യപ്രചാരണം സമാപിച്ചു; നാളെ നിശബ്ദ പ്രചാരണം
  • വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് അവധി
  • തദ്ദേശ തെരഞ്ഞെടുപ്പ്: ആദ്യഘട്ട വോട്ടെടുപ്പ് അവസാന മണിക്കൂറിൽ, പോളിംഗ് 68.45%,
  • പേമാരിയും കൊടുങ്കാറ്റും; യാമ്പുവിൽ കനത്ത നാശനഷ്ടങ്ങൾ
  • പമ്പയിൽ കെഎസ്ആർടിസി ബസ് കൂട്ടിയിടിച്ച് അപകടം
  • വാർഡിൽ എൻഡിഎക്ക് സ്ഥാനാർഥിയില്ല; വോട്ടിങ് മെഷീനില്‍ നോട്ടയില്ലാത്തിനെതിരെ പി.സി ജോർജ്‌
  • നടൻ ദിലീപിനെ സംഘടനകളിലേക്ക് തിരിച്ചെടുക്കാനുള്ള നീക്കത്തിൽ പ്രതിഷേധം; ഫെഫ്കയിൽ നിന്ന് രാജിവെച്ച് ഭാഗ്യലക്ഷ്മി
  • ഇൻഡിഗോയുടെ അഞ്ച് ശതമാനം സർവീസുകൾ വെട്ടിക്കുറച്ച് കേന്ദ്രം; ഇന്ന് റദ്ദാക്കിയത് 500 വിമാനങ്ങൾ
  • കാലിക്കറ്റ് സർവകലാശാലയിൽ നാലുവർഷത്തിനിടെ 157 വ്യാജ സർട്ടിഫിക്കറ്റുകൾ കണ്ടെത്തി
  • എൽഡിഎഫിന് കുത്തിയാല്‍ വോട്ട് ബിജെപിക്ക്'; തിരുവനന്തപുരം പൂവച്ചലിൽ ഒന്നരമണിക്കൂർ പോളിങ് തടസപ്പെട്ടു
  • ആർ. ശ്രീലേഖയുടെ 'സർവേ' പോസ്റ്റ് വിവാദത്തിൽ; നടപടി എടുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ, പോസ്റ്റ് ഡിലീറ്റ് ചെയ്തു
  • തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലഘിച്ചു ​?; ആർ.ശ്രീലേഖക്ക് കുരുക്ക്
  • സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്
  • യുഡിഎഫ് സ്ഥാനാർഥി കുഴഞ്ഞുവീണ് മരിച്ചു; വോട്ടെടുപ്പ് മാറ്റി വച്ചു
  • തദ്ദേശ തെരഞ്ഞെടുപ്പ്; ആദ്യമണിക്കൂറുകൾ പിന്നിടുമ്പോൾ മെച്ചപ്പെട്ട പോളിം​ഗ്
  • ജനങ്ങൾ യുഡിഎഫിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്നു, സർക്കാരിനെതിരെ ജനവികാരമുണ്ട്' -വി.ഡി സതീശന്‍
  • നടിയെ ആക്രമിച്ച കേസ്; നിയമ നടപടിക്കൊരുങ്ങി ദിലീപ്
  • പ്രമുഖ സംവിധായകനും മുൻ എംഎൽഎയുമായ പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗിക അതിക്രമത്തിന് കേസ്
  • ഹൃദയാഘാതം; കോഴിക്കോട് സ്വദേശി ഒമാനിൽ നിര്യാതനായി
  • ബാലുശ്ശേരിയിൽ കോളേജിൽ പട്ടാപ്പകൽ കാട്ടുപന്നി ആക്രമണം; അധ്യാപകൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
  • തെക്കന്‍ ജില്ലകളിലെ ജനവിധി ഇന്ന്
  • പുസ്തക ചങ്ങാതി - ഭിന്നശേഷി നേരിടുന്ന വിദ്യാർത്ഥിനിക്ക് വീട്ടിൽ ലൈബ്രറി ഒരുക്കി MGM ലെ വിദ്യാർഥികൾ.
  • *നടിയെ ആക്രമിച്ച കേസ്; കോടതി ശിക്ഷിച്ച ആറ് പ്രതികളെ വിയ്യൂർ സെൻട്രൽ ജയിലിൽ എത്തിച്ചു, ശിക്ഷാവിധി വെള്ളിയാഴ്ച*
  • കുങ്കിയാനയുടെ ആക്രമണത്തിൽ പാപ്പാന് പരിക്ക്
  • ലഹരിക്ക് അടിമയായ മകൻ അമ്മയെ വെട്ടിക്കൊന്നു
  • ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പര: നാളെ കട്ടക്കിൽ തുടക്കം
  • ശബരിമല സ്വർണക്കൊള്ള : എ പത്മകുമാറിന്‍റെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി; 12 ന് വിധി പറയും
  • ഇന്ന് റദ്ദാക്കിയത് 450 ഓളം ഇൻഡിഗോ സര്‍വീസുകള്‍
  • ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈല്‍ നമ്പര്‍ ഇനി നിങ്ങള്‍ക്ക് വീട്ടിലിരുന്ന് അപ്‌ഡേറ്റ് ചെയ്യാം
  • റെയ്ഞ്ച് മദ്റസാ കലോത്സവം മദ്റസതുസ്വഹാബ ജേതാക്കൾ
  • മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; എട്ട് ദിവസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം
  • തദ്ദേശതെരഞ്ഞെടുപ്പ്; എത്രപേർക്ക് വോട്ട് ചെയ്യണം? മൂന്ന് വോട്ട് ചെയ്യേണ്ടവർ ആരൊക്കെ?
  • കാണാതായ വയോധികന്റെ മൃതദേഹം വെള്ളക്കെട്ടിൽ കണ്ടെത്തി
  • ഈരാറ്റുപേട്ടയിൽ ഗൃഹനാഥനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
  • എം.ഡി.എം.എയുമായി യുവാക്കള്‍ പിടിയിൽ
  • ചീരാലിൽ ഭീതിപരത്തുന്ന കരടിയെ മയക്കുവെടിവെച്ച് പിടികൂടാൻ ഉത്തരവ്
  • മുസ്‌ലിം വിഭാഗത്തിന് അർഹമായ പ്രാതിനിധ്യം നൽകിയില്ല;വയനാട്ടിലെ കോൺഗ്രസ് സ്ഥാനാർത്ഥി നിർണയത്തെ വിമർശിച്ച് സമസ്ത
  • ദുബായ് എയര്‍ഷോയ്ക്കിടെ തേജസ് യുദ്ധവിമാനം തകര്‍ന്നു വീണു