ഓമശ്ശേരി: ജില്ലയിൽ തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ചൊവ്വാഴ്ച നടന്ന കൊട്ടിക്കലാശത്തിന് സി.പി.എം പ്രവർത്തകൻ എത്തിയത് കത്തിയുമായി. ഓമശ്ശേരി സ്വദേശിയാണ് കത്തിയുമായി എത്തിയത്.കൊട്ടിക്കലാശത്തിനിടെ ചെറിയ സംഘർഷമുണ്ടാവുകയും ഇയാൾ കോൺഗ്രസ് പ്രവർത്തകനു നേരെ കത്തി വീശുകയായിരുന്നുവെന്നാണ് ആരോപണം. തുടർന്ന് സി.പി.എം പ്രവർത്തകർ ചേർന്ന് ഇയാളെ പിടിച്ചുമാറ്റി. ഇതിന്റെ ദൃശ്യങ്ങൾപുറത്തുവന്നിട്ടുണ്ട്.
സംഭവത്തിൽ മുസ്‍ലിം ലീഗ് പ്രവർത്തകർ കൊടുവള്ളി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇന്നലെ വൈകീട്ട് ഓമശ്ശേരി ബസ്‍സ്റ്റാന്റ് പരിസരത്താണ് സംഭവം. മൂന്ന് വാർഡുകളുടെ കൊട്ടിക്കലാശമാണ് അവിടെ നടന്നത്