തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ രണ്ടാംഘട്ട വോട്ടെടുപ്പ് ഇന്ന്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 604 വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ്. രാവിലെ ഏഴു മുതൽ വൈകീട്ട് ആറു വരെ വോട്ടെടുപ്പിനുള്ള ക്രമീകരണങ്ങൾ തെരഞ്ഞെടുപ്പ് കമീഷൻ പൂർത്തിയാക്കി.
വോട്ടെണ്ണൽ ശനിയാഴ്ചയാണ് നടക്കുക. ആകെ 1,53,37,176 വോട്ടർമാരാണ് പട്ടികയിൽ. (പുരുഷൻമാർ-72,46,269, സ്ത്രീകൾ-80,90,746, ട്രാൻസ്ജെൻഡർ-161). 3293 പ്രവാസി വോട്ടർമാരും പട്ടികയിലുണ്ട്. 18,974 പുരുഷന്മാരും 20,020 സ്ത്രീകളുമടക്കം 38,994 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്.
ഗ്രാമപഞ്ചായത്ത് വാർഡുകൾ-28274, ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾ-3742, ജില്ല പഞ്ചായത്ത് ഡിവിഷനുകൾ-681, മുനിസിപ്പാലിറ്റി വാർഡുകൾ-5546, കോർപറേഷൻ ഡിവിഷനുകൾ-751 എന്നിങ്ങനെയാണ് സ്ഥാനാർഥികളുടെ എണ്ണം.