സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ കുറവ്. കഴിഞ്ഞ ദിവസങ്ങളില്‍ വില കുറഞ്ഞ് നിന്നെങ്കിലും കഴിഞ്ഞദിവസം 640 രൂപയുടെ വര്‍ധനവായിരുന്നു രേഖപ്പെടുത്തിയത്. 22 കാരറ്റ് സ്വര്‍ണത്തിന് പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ആഗോള സ്വര്‍ണവിപണിയില്‍ ഔണ്‍സിന് 4200ഡോളറായി വില നില്‍ക്കുമ്പോഴും 2026ല്‍ സ്വര്‍ണവില വര്‍ധിക്കും എന്ന് പ്രവചിച്ചിരിക്കുകയാണ് ബാങ്ക് ഓഫ് അമേരിക്ക. അടുത്ത വര്‍ഷത്തേക്ക് സ്വര്‍ണവില ഔണ്‍സിന് 5,000ഡോളര്‍ ആയി ഉയരുമെന്നാണ് ബാങ്ക് പ്രതീക്ഷിക്കുന്നത്.
ഇന്നത്തെ സ്വര്‍ണവില
80 രൂപ കുറഞ്ഞതോടെ വിപണിയില്‍ പവന്റെ നിരക്ക് 95,480 രൂപയില്‍ എത്തി. ഗ്രാമിന് 10 രൂപ കുറഞ്ഞതോടെ 11,935 രൂപയില്‍ എത്തി. വില്‍പ്പന വില 95,480 രൂപായാണ്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 9875 രൂപയാണ് ഇന്നത്തെ വില. ഇതൊടെ പവന്റെ വില 79,000 രൂപയായി. കഴിഞ്ഞ ദിവസത്തെ നിരക്ക് 79,040 രൂപയായിരുന്നു.