ഗോവ നിശാക്ലബ് തീപിടിത്തം: ഉടമകളായ ലുത്ര ​സഹോദരങ്ങൾ തായ്‌ലൻഡിൽ കസ്റ്റഡിയിൽ

Dec. 11, 2025, 4:35 p.m.

പനാജി: തീപിടിത്തമുണ്ടായ ഗോവ നിശാക്ലബ്ബിന്റെ സഹ ഉടമകളായ സൗരഭ് ലുത്രയെയും സഹോദരൻ ഗൗരവ് ലുത്രയെയും തായ് അധികൃതർ കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. ഇന്ത്യാ സർക്കാറിന്റെ അഭ്യർഥന മാനിച്ച് ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചതിനെത്തുടർന്ന് ഇരുവരെയും ഫുക്കറ്റിൽ നിന്ന് പിടികൂടി. അവരെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് മുതിർന്ന ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.

ഡിസംബർ 7ന് പുലർച്ചെ 1.17ന് വടക്കൻ ഗോവയിലെ അർപോറയിലുള്ള ‘ബിർച്ച് ബൈ റോമിയോ ലെയ്‌നി’ൽ തീപിടിത്തമുണ്ടായതായി അറിഞ്ഞ് മണിക്കൂറിനകം ഒരു യാത്രാ പോർട്ടൽ വഴി ലുത്രമാർ ഫുക്കറ്റിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.

ഞായറാഴ്ച പുലർച്ചെ ഒരു ഇൻഡിഗോ വിമാനത്തിൽ അവർ ഇന്ത്യയിൽ നിന്ന് പുറപ്പെട്ടു. അടിയന്തര രക്ഷാസംഘങ്ങൾ തീ അണക്കാനും രക്ഷാപ്രവർത്തനം നടത്താനും കഠിനമായി ശ്രമിച്ചുകൊണ്ടിരിക്കെയായിരുന്നു ഇവരുടെ രക്ഷപ്പെടൽ.

തുടർന്ന് ഗോവ പൊലീസ് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനെ സമീപിച്ചു. ക്രിമിനൽ അന്വേഷണങ്ങളുമായി ബന്ധപ്പെട്ട വ്യക്തികളുടെ ഐഡന്റിറ്റിയും സ്ഥലവും കണ്ടെത്തുന്നതിനായി ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. ഗോവ സർക്കാറിൽ നിന്ന് വിദേശകാര്യ മന്ത്രാലയത്തിനും ഒരു അറിയിപ്പ് ലഭിച്ചു. പാസ്‌പോർട്ട് നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം ലുത്രമാരുടെ പാസ്‌പോർട്ടുകൾ റദ്ദാക്കണമെന്ന അപേക്ഷ പരിശോധിച്ചുവരികയാണ്.

ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ ഡൽഹി കോടതി പരിഗണിച്ചു. ട്രാൻസിറ്റ് ജാമ്യത്തിനായുള്ള അവരുടെ അപേക്ഷയിൽ അഡീഷണൽ സെഷൻസ് ജഡ്ജി വന്ദന ഗോവ പൊലീസിൽ നിന്ന് പ്രതികരണം തേടിയിരിക്കുകയാണ്.

‘ഒളിച്ചോടിയിട്ടില്ല. ഒരു ബിസിനസ്സ് യാത്രക്കായി തായ്‌ലൻഡിലേക്ക് പോയതാണ്’ -എന്ന് ലുത്രമാരുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. ഇരുവരും നിശാക്ലബ്ബിന്റെ ലൈസൻസുകാർ മാത്രമാണ്. യഥാർഥ ഉടമകളല്ല എന്നും അഭിഭാഷകൻ വാദിച്ചു. ഗോവയിലെ കോടതികളെ സമീപിക്കാൻ അവർ നാല് ആഴ്ചത്തെ ട്രാൻസിറ്റ് മുൻകൂർ ജാമ്യം തേടി. എന്നാൽ, അറസ്റ്റിൽ നിന്ന് ഇടക്കാല സംരക്ഷണം നൽകാൻ ഡൽഹി കോടതി വിസമ്മതിച്ചു.

അതേസമയം, ഡൽഹി പൊലീസിന്റെ ക്രൈംബ്രാഞ്ച് നിശാക്ലബ്ബിന്റെ പങ്കാളിയായ അജയ് ഗുപ്തയെ കസ്റ്റഡിയിലെടുത്തു. സാകേത് കോടതിയിൽ ഹാജരാക്കിയ ഇയാളെ വിമാന സർവിസുകളിലെ തടസ്സങ്ങൾ കാരണം, അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് വിനോദ് ജോഷി ഗോവ പൊലീസിന് 36 മണിക്കൂർ ട്രാൻസിറ്റ് റിമാൻഡ് അനുവദിച്ചു. ഗോവയിലേക്ക് കൊണ്ടുവന്നാലുടൻ ഗുപ്തയെ ഔദ്യോഗികമായി അറസ്റ്റ് ചെയ്യുമെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

ചീഫ് ജനറൽ മാനേജർ രാജീവ് മോഡക്, ജനറൽ മാനേജർ വിവേക് ​​സിങ്, ബാർ മാനേജർ രാജീവ് സിംഘാനിയ, ഗേറ്റ് മാനേജർ റിയാൻഷു താക്കൂർ, ജീവനക്കാരൻ ഭരത് കോഹ്‌ലി എന്നീ അഞ്ച് ജീവനക്കാരെ ഗോവ പൊലീസ് ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്


MORE LATEST NEWSES
  • ഹൃദയാഘാതം; മലപ്പുറം സ്വദേശി റിയാദിൽ നിര്യാതനായി.
  • തദ്ദേശപ്പോരിൻ്റെ രണ്ടാം ഘട്ടം, വടക്കന്‍ കേരളത്തില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായി, പോളിംഗ് 75.38%
  • രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പാലക്കാട്ട് വോട്ട് ചെയ്യാനെത്തി
  • വട്ടപ്പാറ വയഡക്റ്റ് പാലത്തിൽ ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചു
  • സ്വർണ വിലയിൽ ചാഞ്ചാട്ടം തുടരുന്നു, രാവിലെ ഇടിഞ്ഞ സ്വർണ വില ഉച്ചക്ക് ശേഷം ഉയർന്നു.
  • സെൽഫി എടുക്കുന്നതിനിടെ മൂന്നു മീറ്റർ താഴ്ചയിലേക്ക് വീണ് യുവാവിന് പരിക്ക്
  • തലയാട് കാവുമ്പുറം പാലത്തിൽ നിന്ന് ജീപ്പ് പുഴയിലേക്ക് മറിഞ്ഞ് അപകടം; അഞ്ചുപേർക്ക് പരിക്ക്
  • ബൂത്ത് കെട്ടുന്നതിനെ ചൊല്ലി തര്‍ക്കം; സിപിഎം- കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്
  • ഉച്ചവരെ മികച്ച പോളിങ്, 51 ശതമാനം കടന്നു; നൂറോളം ബൂത്തുകളിൽ വോട്ടിങ് മെഷീൻ തകരാർ
  • ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി; രാഹുൽ ഈശ്വർ ജയിലിൽ തുടരും
  • തൃശൂരിൽ പോളിങ്സ്റ്റേഷനിൽ തേനീച്ച ആക്രമണം; നിരവധി പേർക്ക് പരിക്ക്
  • വി.സിമാരെ സുപ്രിംകോടതി നിയമിക്കും; ഗവര്‍ണര്‍- സര്‍ക്കാര്‍ തര്‍ക്കത്തില്‍ കര്‍ശന ഇടപെടല്‍
  • സ്വര്‍ണവിലയില്‍ നേരിയ കുറവ്
  • കുട്ടിയോടു ലൈംഗികാതിക്രമം;41കാരന് അഞ്ചുവർഷം കഠിന തടവ്
  • കണ്ണൂരില്‍ വോട്ട് ചെയ്യാനെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു
  • തദ്ദേശ തെരഞ്ഞെടുപ്പ്; ആദ്യ രണ്ട് മണിക്കൂറില്‍ പോളിങ് പത്ത് ശതമാനം
  • പാലക്കാട് നഗരസഭയില്‍ പൂജിച്ച താമര വിതരണം ചെയ്തു; ബിജെപിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി
  • പാലക്കാട് കെഎസ്‌യു പ്രവർത്തകനെ മർദിച്ച ബിജെപി സ്ഥാനാർഥിക്കായി തിരച്ചിൽ
  • മെഷീന്‍ തകരാര്‍, പലയിടത്തും വോട്ടിങ് തടസ്സപ്പെട്ടു
  • സ്വർണം കവർന്ന് കടന്നുകളഞ്ഞു
  • തദ്ദേശപ്പോരിൻ്റെ രണ്ടാം ഘട്ടം, വടക്കന്‍ കേരളത്തില്‍ വോട്ടെടുപ്പ് തുടങ്ങി
  • ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടി20 ഇന്ന്
  • ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്: ര​ണ്ടാം​ഘ​ട്ട വി​ധി​യെ​ഴു​ത്ത്​ ഇ​ന്ന്​
  • കൊല്ലത്ത് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം
  • കൊട്ടിക്കലാശത്തിനിടെ കത്തി വീശിയ; എൽഡിഎഫ് പ്രവർത്തകനെതിരെ കേസ്
  • പാലക്കാട് കോൺഗ്രസ് നേതാവിൻ്റെ വീടിന് നേരെ ആക്രമണം; ഒരാളുടെ കണ്ണിന് ഗുരുതര പരിക്ക്,
  • വയനാ‌ട് ദുരന്തബാധിതർക്കുള്ള കോൺ​ഗ്രസ് വീ‌ട്: സ്ഥലത്തിന്റെ രജിസ്ട്രേഷൻ ഈ മാസം ന‌ടത്തും;
  • ഓമശ്ശേരിയിൽ കൊട്ടിക്കലാശത്തിനിടെ കത്തി വീശി സി.പി.എം പ്രവർത്തകൻ
  • വോട്ട് ചോരിക്കെതിരെ ജനാധിപത്യ കാവൽ: പാർലമെന്റ് ഇളക്കിമറിച്ച് രാഹുൽ ഗാന്ധി
  • രണ്ടാം ബലാത്സംഗ കേസ്: രാഹുലിന് ഉപാധികളോടെ മുൻകൂർ ജാമ്യം
  • പെരിന്തൽമണ്ണയിൽ ലോറിയും സ്‌കൂട്ടറൂം കൂട്ടി ഇടിച്ച് അപകടം; ഹോസ്പിറ്റൽ ജീവനക്കാരി മരണപ്പെട്ടു.
  • നടിയെ ആക്രമിച്ച കേസിൽ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയ ആറു പ്രതികൾക്കും ജീവപര്യന്തം ശിക്ഷ ലഭിക്കണമെന്ന് ആവശ്യപ്പെടാൻ പ്രോസിക്യൂഷൻ.
  • സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധന; പവന്‍ വില വീണ്ടും 96,000ത്തിലേക്ക് 
  • കൂടരഞ്ഞിയില്‍ സ്ഥാനാർഥിക്ക് അജ്ഞാതരുടെ അക്രമത്തിൽ പരിക്കേറ്റതായി പരാതി.
  • ചുരത്തിൽ ഗതാഗത തടസ്സം നേരിടുന്നു
  • മലയാറ്റൂരില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയുടെ മരണം കൊലപാതകം; ആണ്‍സുഹൃത്ത് അറസ്റ്റില്
  • കോട്ടക്കൽ പുത്തൂരിൽ ബ്രെക്ക് നഷ്ട്ടപ്പെട്ട ലോറി നിരവധി വാഹനങ്ങളിൽ ഇടിച്ച് അപകടം.
  • ഒന്നാം ടി20യില്‍ ഇന്ത്യയ്ക്ക് വിജയം;
  • കാട്ടാന ആക്രമണം; വയോധികയ്ക്ക് പരിക്ക്
  • പെരിന്തൽമണ്ണയിൽ മൂന്ന് കടകളിൽ മോഷണം
  • വോട്ടുപിടിക്കാൻ മദ്യം വിതരണം ചെയ്തതായി പരാതി; വയനാട് തോൽപ്പെട്ടിയിൽ സംഘർഷാവസ്ഥ
  • വടക്കന്‍ കേരളത്തില്‍ കലാശക്കൊട്ട് ആവേശമാക്കി മുന്നണികൾ, പരസ്യപ്രചാരണം സമാപിച്ചു; നാളെ നിശബ്ദ പ്രചാരണം
  • വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് അവധി
  • തദ്ദേശ തെരഞ്ഞെടുപ്പ്: ആദ്യഘട്ട വോട്ടെടുപ്പ് അവസാന മണിക്കൂറിൽ, പോളിംഗ് 68.45%,
  • പേമാരിയും കൊടുങ്കാറ്റും; യാമ്പുവിൽ കനത്ത നാശനഷ്ടങ്ങൾ
  • പമ്പയിൽ കെഎസ്ആർടിസി ബസ് കൂട്ടിയിടിച്ച് അപകടം
  • വാർഡിൽ എൻഡിഎക്ക് സ്ഥാനാർഥിയില്ല; വോട്ടിങ് മെഷീനില്‍ നോട്ടയില്ലാത്തിനെതിരെ പി.സി ജോർജ്‌
  • നടൻ ദിലീപിനെ സംഘടനകളിലേക്ക് തിരിച്ചെടുക്കാനുള്ള നീക്കത്തിൽ പ്രതിഷേധം; ഫെഫ്കയിൽ നിന്ന് രാജിവെച്ച് ഭാഗ്യലക്ഷ്മി
  • ഇൻഡിഗോയുടെ അഞ്ച് ശതമാനം സർവീസുകൾ വെട്ടിക്കുറച്ച് കേന്ദ്രം; ഇന്ന് റദ്ദാക്കിയത് 500 വിമാനങ്ങൾ
  • കാലിക്കറ്റ് സർവകലാശാലയിൽ നാലുവർഷത്തിനിടെ 157 വ്യാജ സർട്ടിഫിക്കറ്റുകൾ കണ്ടെത്തി