മലപ്പുറം :ചങ്ങരംകുളം ചേലക്കടവ് പലങ്ങാപ്പാടത്തിന് സമീപം താമസിക്കുന്ന പള്ളിപ്പാട്ടില്‍ പരേതനായ റഹീമിന്റെ ഭാര്യ കുഞ്ഞുമോള്‍(75)നെ തൊട്ടടുത്ത വീട്ടിലെ കിണിറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച രാവിലെ പത്തോടെയാണ് സംഭവം. വീട്ടിലുള്ളവര്‍ ആദ്യം താമസിച്ചുരുന്ന എരമംഗലത്ത് വോട്ട് ചെയ്യാന്‍ പോയിരിക്കുകയായിരുന്നു.