തിരുവനന്തപുരം: ഈ അധ്യയനവർഷത്തെ ക്രിസ്മസ് അവധി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. ഡിസംബർ 24മുതൽ ജനുവരി നാലുവരെയാണ് ക്രിസ്മസ് അവധി. എല്ലാം കൂടി ഇത്തവണ ക്രിസ്മസ് അവധി 12 ദിവസമുണ്ടാകും. ഇതു സംബന്ധിച്ച് ഉത്തരവും സർക്കാർ പുറത്തിറക്കി.
സാധാരണ ക്രിസ്മസ് അവധി 10 ദിവസമാണ് ഉണ്ടാകാറുള്ളത്. ഇത്തവണ ക്രിസ്മസ് പരീക്ഷ തീയതികളിൽ മാറ്റം വരുത്തിയതോടെയാണ് അവധി ദിനങ്ങളുടെ എണ്ണം കൂടിയത്. ഡിസംബർ 15ന് തുടങ്ങുന്ന ക്രിസ്മസ് പരീക്ഷകൾ 23നാണ് അവസാനിക്കുക