ബത്തേരി:ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ചെതലയം പുകലമാളം തൈത്തൊടി വീട്ടിൽ പരേതനായ അബ്ദുള്ള യുടെ മകൻ അബ്ദുൽ മുത്തലിബ് (33) ആണ് മരിച്ചത്.
കഴിഞ്ഞ രാത്രിയാണ് അപകടം. സുൽത്താൻ ബത്തേരി തിരുനെല്ലി പെട്രോൾ പമ്പിൽ നിന്നും ഇന്ധനം നിറച്ച ശേഷം റോഡിലേക്ക് പ്രവേശിപ്പിക്കുമ്പോൾ കാർ ഇടിച്ചാണ് അപകടം. ഇയാളെ ഉടൻ തന്നെ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.