കേരളത്തിലും ബാംഗ്ലൂർ കേന്ദ്രികരിച്ച് കർണ്ണാടകത്തിലും മയക്കുമരുന്ന് വിപണനം നടത്തിവന്നിരുന്ന സംഘത്തിലെ പ്രധാന കണ്ണിയായ നൈജീരിയൻ സ്വദേശി മുഹമ്മദ് ജാമിയു അബ്ദു റഹീം പിടിയിൽ. വയനാട് ജില്ല അസിസ്റ്റന്റ് എക്സൈസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേക്ഷണ സംഘം ഇന്ദിരാഗാന്ധി ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ചാണ് അറസ്‌റ്റ് ചെയ്തത്. വയനാട് ജില്ലയിലെ അന്വേക്ഷണത്തിലിരിക്കുന്ന വിവിധ കൊമേഷ്യൽ ക്വാണ്ടിറ്റി കേസുകളിലെ പ്രതികളിൽ നിന്നും പണം സ്വീകരിച്ച് മയക്കു മരുന്ന് പ്രതികൾക്ക് ലഭ്യമാക്കിയതായി കണ്ടെത്തി യതിനെ തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.