യു എസ് ഡോളറുമായുള്ള വിനിമയത്തിൽ ഇന്ത്യൻ രൂപയ്ക്ക് ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ച. വ്യാപാരം തുടങ്ങിയപ്പോൾ 10 പൈസ ഇടിഞ്ഞ് 90 രൂപ 56 പൈസയിൽ കൂപ്പുകുത്തി. ഇന്ത്യ-യു.എസ് വ്യാപാര കരാർ വൈകുന്നതാണ് രൂപയ്ക്ക് മേല്‍ സമ്മർദം സൃഷ്ടിക്കുന്നത്. ഇതോടെ വൻതോതിൽ ഓഹരി വിപണിയിൽ നിന്ന് ഉൾപ്പടെ വിദേശ മൂലധനം പുറത്തേക്ക് ഒഴുകുന്നുണ്ട്. ഇതും രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്നുണ്ട്. യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്കുകളിൽ കാൽ ശതമാനം കുറവ് വരുത്തിയതും രൂപയ്ക്ക് ക്ഷീണമായി. അതേസമയം സെൻസെക്സും നിഫ്റ്റിയും ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്. നിഫ്റ്റി 368 പോയിന്റ് വരെയും, സെൻസെക്സ് 119 പോയിന്റ് വരെയും ഉയർന്നു.