വെള്ളിയാഴ്ചയിലെ വ്യാപാരത്തിനിടെ റെക്കോഡ് കുതിപ്പ് രേഖപ്പെടുത്തി സ്വര്‍ണം. രണ്ട് തവണയായി 1,800 രൂപയാണ് കൂടിയത്. ഇതോടെ പവന്റെ വില 97,680 രൂപയായി. രാവിലെ 1,400 രൂപയും ഉച്ചകഴിഞ്ഞ് 400 രൂപയുമാണ് കൂടിയത്. ഒരു ഗ്രാമിനാകട്ടെ 12,210 രൂപയുമായി. കഴിഞ്ഞ ദിവസം 95,880 രൂപയായിരുന്നു പവന്റെ വില.