വയനാട്ടില്‍ യു.ഡി.എഫ് തേരോട്ടം. ഗ്രാമപഞ്ചായത്തുകളില്‍ യുഡിഎഫ് വിജയക്കൊടി പാറിച്ച് മുന്നേറുകയാണ്. മൂന്ന് നഗരസഭകളില്‍ രണ്ടെണ്ണം യുഡിഎഫിനൊപ്പമാണ് ഇത്തവണ. ബത്തേരിയും മാനന്തവാടിയുമാണ് യുഡിഎഫിനെ തുണച്ചത്. ബത്തേരി നഗരസഭ രൂപീകൃതമായതിന് ശേഷം ആദ്യമായാണ് യുഡിഎഫ് വിജയിക്കുന്നത്. അതേ സമയം കല്‍പ്പറ്റ നഗരസഭ യുഡിഎഫില്‍ നിന്നും എല്‍.ഡി.എഫ് പിടിച്ചെടുത്തു.
വയനാട്ടില്‍ തിരുനെല്ലിയിലും കല്‍പ്പറ്റയിലും ബിജെപി അക്കൗണ്ടുകള്‍ തുറന്നു. കല്‍പ്പറ്റ പുളിയാര്‍മല വാര്‍ഡിലാണ് ബിജെപി ജയിച്ചത്. എം.വി. ശ്രേയാംസ്കുമാറിന്‍റെ വാര്‍ഡിലാണ് ബിജെപി മുന്നേറ്റം എന്നതാണ് ശ്രദ്ധേയം. തിരുനെല്ലി പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലും ബിജെപി അക്കൗണ്ട് തുറന്നിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മുഴുവന്‍ വാര്‍ഡും എല്‍.ഡി.എഫിനൊപ്പം നിന്ന പഞ്ചായത്താണ് ഇത്തവണ ബിജെപി നേടിയെടുത്തതെന്നതാണ് ശ്രദ്ദേയം.